Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പത്മ പുരസ്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

പത്മ പുരസ്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


പത്മ പുരസ്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

സമൂഹത്തിനും രാഷ്ട്രത്തിനും നൽകിയ അസാധാരണമായ സംഭാവനകൾ മുൻനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ആദരിച്ച ചടങ്ങ് അഭിമാനവും കൃതജ്ഞതയും പ്രചോദനവും നിറഞ്ഞതായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ കൂട്ടായ മുന്നേറ്റത്തെ കൂടുതൽ സമ്പന്നമാക്കുന്ന ഇത്തരം ശ്രദ്ധേയരായ വ്യക്തിത്വങ്ങളിലാണ് ഇന്ത്യയുടെ കരുത്ത് കുടികൊള്ളുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

എക്സിലെ തുടർച്ചയായ ട്വീറ്റുകളിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന് പത്മ പുരസ്കാര ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തിനും നമ്മുടെ രാഷ്ട്രത്തിനും നൽകിയ അസാധാരണമായ സംഭാവനകൾ മുൻനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ആദരിച്ച ചടങ്ങ് അഭിമാനവും കൃതജ്ഞതയും പ്രചോദനവും നിറഞ്ഞതായിരുന്നു.

@PadmaAwards”

“നമ്മുടെ കൂട്ടായ മുന്നേറ്റത്തെ കൂടുതൽ സമ്പന്നമാക്കുന്ന ഇത്തരം അസാധാരണ വ്യക്തിത്വങ്ങളിലാണ് ഇന്ത്യയുടെ കരുത്ത് കുടികൊള്ളുന്നത്.

പത്മ പുരസ്കാര ചടങ്ങിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ.

@PadmaAwards”

“ഓരോ പത്മ പുരസ്കാര ജേതാവിനും പ്രചോദനാത്മകമായ ഒരു ജീവിതയാത്രയുണ്ടായിരുന്നു. പത്മ അവാ‍ർഡ്സിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് അവരുടെ ചേതോഹരമായ ചില ഉദ്യമങ്ങളെ എടുത്തുകാണിക്കുന്നു. ഇതൊന്ന് കണ്ടുനോക്കൂ.

instagram.com/padmaawards/

***

NK