Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പത്രപ്രവർത്തകൻ സുനിൽ ജെയിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ സുനിൽ ജെയിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത 
 ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“നിങ്ങൾ വളരെ വേഗം ഞങ്ങളെ വിട്ടുപോയി, സുനിൽ ജെയിൻ. നിങ്ങളുടെ പംക്തികൾ  വായിക്കുന്നതും നിങ്ങളുടെ തുറന്നുപറച്ചിലും  വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടുകളും എനിക്ക് ഇനി നഷ്ടമാകും. പ്രചോദനാത്മകമായ ഒരു ജോലിയെയാണ്  നിങ്ങൾ വിട്ടിട്ട്  പോകുന്നത്  തങ്ങളുടെ   ദു ഖകരമായ വിയോഗത്തോടെ  പത്രപ്രവർത്തനം  ഇന്ന് കൂടുതൽ ദരിദ്രമായിരിക്കുകയാണ് . അദേഹത്തിന്റെ കുടുംബത്തെയും , സുഹൃത്തുക്കളെയും  അനുശോചനം  അറിയിക്കുന്നു. ഓം ശാന്തി. “

 

 

***