Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പബ്ലിക് എന്റര്പ്രൈസസ് സെലക്ഷന് ബോര്ഡിന്റെ 1987 മാര്ച്ച് 3 ലെ തീരുമാനങ്ങള് ഭേദഗതി ചെയ്യാന് അനുമതി


പബ്ലിക് എന്റര്പ്രൈസസ് സെലക്ഷന് ബോര്ഡിന്റെ 1987 മാര്ച്ച് 3 ലെ തീരുമാനങ്ങള് ഭേദഗതികള് ചെയ്യാനുള്ള നിര്ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്ചേര്ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.

കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളില്നിന്നും സ്വകാര്യ മേഖലയില്നിന്നും അഞ്ചുവര്ഷത്തേക്ക് ഉദ്യോഗാര്ത്ഥികളെ നിയമിക്കാമെന്നും പബ്ലിക് എന്റര്പ്രൈസ് സെലക്ഷന് ബോര്ഡിലെ ചെയര് പേഴസണ്, അംഗങ്ങള് എന്നിവര്ക്ക് ചുമതലയേല്ക്കുന്നതുമുതല് മൂന്നുവര്ഷം വരെയോ, 65 വയസ്സ് തികയുന്നതുവരെയോ, മറ്റ് ഉത്തരവുകള് വരുന്നതുവരേയോ ഏതാണോ ആദ്യം പദവിയില് തുടരാമെന്നതുമാണ് ഭേദഗതിചെയ്ത വ്യവസ്ഥകള്.