Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പയറുവര്‍ഗങ്ങളുടെ ഇറക്കുമതിയിലുണ്ടായ നഷ്ടം നികത്തും


2006-2011 പയറുവര്‍ഗങ്ങളുടെ ഇറക്കുമതി മൂലം ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ (നാഫെഡ്) പ്രോജക്ട് & എക്യുപ്‌മെന്റ് കോര്‍പ്പറേഷന്‍ (പി.ഇ.സി), സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ (എസ്.റ്റി.സി), മെറ്റല്‍സ് & മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ (എം.എം.റ്റി.സി) എന്നിവയ്ക്ക് ഉണ്ടായ 113.40 കോടി രൂപയുടെ നഷ്ടം നികത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ചില്ലറ വിപണിയില്‍ ലഭ്യത ഉറപ്പുവരുത്താന്‍ 5,000 ടണ്‍ വീതം തുവരപ്പരിപ്പും ഉഴുന്നുപരിപ്പും എം.എം.റ്റി.സി വഴി ഇറക്കുമതി ചെയ്യാനും കേന്ദ്രമന്ത്രിസഭാ യോഗ് തീരുമാനിച്ചു.