Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരമപൂജനീയ പ്രമുഖ് സ്വാമി മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനോശോചിച്ചു; നാളെ സാരംഗ്പൂരിലെത്തി അന്ത്യാഞ്ജലിയര്‍പ്പിക്കും


പരമപൂജനീയ പ്രമുഖ് സ്വാമി മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനോശോചിച്ചു. സ്വാമിജിയുമായുള്ള അടുത്ത ബന്ധത്തെ പരാമര്‍ശിക്കവേ, അദ്ദേഹം തനിക്കെന്നും മാര്‍ഗദര്‍ശിയായിരുന്നെന്നും സമൂഹത്തിനായി സ്വാമിജി നടത്തിയ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നാളെ രാവിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രഭാഷണത്തിനു ശേഷം പ്രധാനമന്ത്രി ഗുജറാത്തിലെ സാരംഗ്പൂരിലെത്തി പരമപൂജനീയ പ്രമുഖ് സ്വാമി മഹാരാജിന് അന്ത്യാഞ്ജലിയര്‍പ്പിക്കും.

‘അനുകമ്പയുടെയും വിനയത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്ന പരമപൂജനീയ പ്രമുഖ് മഹാരാജ് തലയെടുപ്പുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. സമൂഹത്തിനായി അദ്ദേഹം നടത്തിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

എന്റെ മാര്‍ഗദര്‍ശകനാണ് പരമ പൂജനീയ പ്രമുഖ് സ്വാമി മഹാരാജ്. അദ്ദേഹവുമായുള്ള ബന്ധം ഞാന്‍ ഒരിക്കലും വിസ്മരിക്കില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം നഷ്ടമാകുമെന്നതു ദുഃഖിപ്പിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.