Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരമ്പരാഗത ഇന്ത്യൻ കരകൗശലവിദ്യ സാമ്പത്തിക വളർച്ചയെ നയിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി


നൂതനാശയങ്ങളിലൂടെയും ആഗോള പങ്കാളിത്തത്തിലൂടെയും
പരമ്പരാഗത ഇന്ത്യൻ കരകൗശലവിദ്യ സാമ്പത്തിക വളർച്ചയെ നയിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കുവച്ചു. കേന്ദ്രമന്ത്രി ശ്രീമതി നിർമല സീതാരാമനാണ് ലേഖനം രചിച്ചത്.

‘ഒരു ജില്ല ഒരു ഉൽപ്പന്നം’  പദ്ധതി പ്രാദേശിക കരകൗശലവസ്തുക്കൾക്ക് വിപണി ലഭ്യമാക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ ആഗോള മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ടെന്ന് ശ്രീ മോദി പരാമർശിച്ചു.

ശ്രീ മോദി എക്സിൽ  കുറിച്ചതിങ്ങനെ:

“നൂതനാശയങ്ങളിലൂടെയും ആഗോള പങ്കാളിത്തത്തിലൂടെയും പരമ്പരാഗത ഇന്ത്യൻ കരകൗശലവിദ്യയ്ക്ക് സാമ്പത്തിക വളർച്ചയെ എങ്ങനെ നയിക്കാനാകുമെന്ന് കേന്ദ്രമന്ത്രി ശ്രീമതി @nsitharaman വ്യക്തമാക്കുന്നു.

‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതി പ്രാദേശിക കരകൗശലവസ്തുക്കൾക്ക് വിപണി ലഭ്യമാക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ ആഗോള മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.”

 

NK