Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരമ്പരാഗത ചികിത്സാരംഗത്ത് ലോകാരോഗ്യ സംഘടനയുമായുള്ള കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


പരമ്പരാഗത ചികിത്സാരംഗത്തെ സഹകരണം സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി ഏര്പ്പെടുന്ന കരാറിന്പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.

ഈ ദീര്ഘകാല കരാര് വഴി ആയുഷ് സമ്പ്രദായത്തിന് അന്താരാഷ്ട്ര തലത്തില് സ്വീകാര്യത കൈവരിക്കല്, അവയുടെ ബ്രാന്റിംഗ്, എന്നിവയ്ക്കായി ബോധവത്ക്രണ പ്രവര്ത്തനങ്ങളാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, ശില്പശാലകള്, പ്രസിദ്ധീകരണങ്ങള്, പരസ്പര വിനിമയ പരിപാടികള്, ശേഷി വികസനം തുടങ്ങിയവ ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നു.

ലോകാരോഗ്യ സംഘടന രൂപം നല്കിയിട്ടുള്ള 2014-2023ലേയ്ക്കുള്ള പാരമ്പര്യ ചികിത്സാ തന്ത്രത്തിന്റെ പശ്ചാത്തലത്തില് അംഗ രാഷ്ട്രങ്ങള്ക്കിടയില് ആയുഷ് സമ്പ്രദായത്തെ കുറിച്ചുള്ള അറിവ് പകരാന് ഇതു വഴി കഴിയും.

ഈ പ്രവര്ത്തനങ്ങള്ക്കുള്ള തുക കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിലവിലുള്ള ബജറ്റ് വിഹിതത്തില് നിന്നാകും വഹിക്കുക.