പിഎം ഇന്ത്യ
പരസ്പരമുള്ള കറന്‍സി കൈമാറ്റത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്.ബി.ഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. ഇതനുസരിച്ച് ചര്‍ച്ചകള്‍ക്കുശേഷം ഇരുരാഷ്ട്രങ്ങള്‍ക്കും പരസ്പര സമ്മതമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി അന്തിമ കരാര്‍ ഒപ്പുവെക്കും.
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യു.എ.ഇ) തമ്മിലുള്ള സാമ്പത്തികബന്ധം ശക്തമാക്കാനും സഹകരണം വര്‍ദ്ധിപ്പിക്കാനും ഈ ധാരണാപത്രം സഹായിക്കും. ഇരുരാജ്യങ്ങളിലെയും തദ്ദേശീയ കറന്‍സിയിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.