പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇലക്‌ട്രോണിക്ക് മേഖലയില്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിഷ്‌ക്കരിച്ച പ്രത്യേക പ്രോത്സാഹന പദ്ധതി( മോഡിഫൈഡ് സ്‌പെഷ്യല്‍ ഇന്‍സെന്റീവ് പാക്കേജ്-എം-സിപ്‌സ്)ക്ക് അംഗീകാരം നല്‍കി. ഇലക്‌ട്രോണിക്ക് മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും 2020 ഓടെ ഇലക്‌ട്രോണിക്ക് ഇറക്കുമതിരഹിത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
-ഇന്ത്യയിലെ ഇലക്‌ട്രോണിക്ക് സിസ്റ്റം ഡിസൈന്‍സ് ആന്റ് മാനുഫാക്ചറിംഗ് (ഇ.എസ്.ഡി.എം.) മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇതിന്റെ ഉദ്ദേശമാണ്. ഈ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ ലഭിച്ചിട്ടുള്ള പദ്ധതികളുടെ അടിസ്ഥാനത്തില്‍ തന്നെ പ്രത്യക്ഷമായും പരോക്ഷമായി ഒരു മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയും.
-രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ജില്ലകളും ഈ നയത്തിന്റെ ഭാഗമായിരിക്കും. ഇലക്‌ട്രോണിക്ക് ഉല്‍പ്പാദനമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്യും. ഇതിനകം തന്നെ പ ദ്ധതിയുടെ ഭാഗമായി 243 അപേക്ഷകള്‍ ലഭിച്ചതില്‍ 17,997 കോടി നിക്ഷേപനിര്‍ദ്ദേശങ്ങളുള്ള 75 പദ്ധതികള്‍ അംഗീകരിച്ചു.
-പദ്ധതിയുടെ ഭാഗമായി 2018 ഡിസംബര്‍ 31 വരെയുള്ള അപേക്ഷകര്‍ക്ക് പ്രോത്സാഹന സഹായം നല്‍കുകയാണ് ലക്ഷ്യം. 2018 ഡിസംബര്‍ 31 വരെയോ, അല്ലെങ്കില്‍ 10,000 കോടി പ്രോത്സാഹനസഹായം വിതരണം ചെയ്യുന്നതുവരെയോ ഏതാണ് ആദ്യം വരുന്നത് അതുവരെ സഹായം ലഭിക്കും. പ്രോത്സാഹന ധനസഹായം 10,000 കോടി കവിഞ്ഞാല്‍ കൂടുതല്‍ സാമ്പത്തിക ബാദ്ധ്യതകള്‍ ഏറ്റെടുക്കുന്നതിന് വേണ്ട പുനരവലോകനം നടത്തും.
-പുതുതായി അംഗീകാരം ലഭിക്കുന്ന പദ്ധതികള്‍ക്ക് അപേക്ഷിക്കുന്ന നാള്‍ മുതലായിരിക്കില്ല, അംഗീകാരം ലഭിച്ച ദിവസം മുതലായായിരിക്കും സഹായം ലഭിക്കുക.
-അംഗീകാരം ലഭിച്ച് അഞ്ചുവര്‍ഷത്തിനകം നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് മാത്രമേ പ്രോത്സാഹനസഹായം ലഭിക്കുകയുള്ളു.
-സമ്പൂര്‍ണ്ണമായ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ 120 ദിവസത്തിനകം പദ്ധതിക്ക് അംഗീകാരം ലഭിക്കും.
-ഈ പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും വാണിജ്യപരമായ ഉല്‍പ്പാദരംഗത്തുണ്ടാകണം.
-ഇലക്‌ട്രോണിക്ക് ആന്റ് ഐ.ടി. മന്ത്രാല സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയായിരിക്കും പദ്ധതിക്ക് അംഗീകാരം നല്‍കുക.
-ഒരു ബില്യണ്‍ യു.എസ്. ഡോളര്‍ (അതായത് 6850 കോടി രൂപയില്‍ കൂടുതലുള്ള വന്‍കിട പദ്ധതികളാണ് വരുന്നതെങ്കില്‍ അതേക്കുറിച്ച് പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനുമായി കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു ഉന്നതതല സമിതിയെ നിയോഗിക്കും. നിതി ആയോഗ്-സി.ഇ.ഒ, എക്‌സ്‌പെന്‍ഡിച്ചര്‍, ഇലക്‌ട്രോണിക്ക് ആന്റ് ഐ.ടി. മന്ത്രാലയം സെക്രട്ടറിമാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.