Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികൾക്കെതിരെയും അവരുടെ സ്വത്തു് കണ്ട് കെട്ടുന്നതിനും ഇന്ത്യ ജി 20 ന് ശുപാർശ ചെയ്ത ഒൻപതിന കർമ്മ പദ്ധതി


 

* പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളുടെ  ഭീഷണി ഫലപ്രദവും സമഗ്രവുമായി കൈകാര്യം ചെയ്യുന്നതിന്  ജി 20 രാജ്യങ്ങളിൽ ഉടനീളം ശക്തവും സജീവവുമായ സഹകരണം.

* കുറ്റകൃത്യത്തിൽ നിന്ന് കിട്ടിയ ലാഭം ഫലപ്രദമായി മരവിപ്പിക്കുന്നതുൾപ്പെടെയുള്ള  നിയമ നടപടികളിൽ സഹകരണം, കുറ്റവാളികളെ വേഗത്തിൽ തിരിച്ചയയ്ക്കുന്നതിലും അവരുടെ ലാഭം കണ്ടുകെട്ടുന്നതിലുമുള്ള  നടപടികളുടെ   ശക്തിപ്പെടുത്തലും  ക്രമവൽക്കരണവും 

* പലായനം ചെയ്ത  എല്ലാ സാമ്പത്തിക കുറ്റവാളികൾക്കും  പ്രവേശനവും സുരക്ഷിത അഭയ കേന്ദ്രങ്ങളും നിഷേധിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ ജി -20  രാഷ്ട്രങ്ങളുടെ  സംയുക്ത ശ്രമം  

* അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്ര ഉടമ്പടിയിലെ തത്വങ്ങൾ , രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഐക്യരാഷ്ട്ര ഉടമ്പടി, പ്രത്യേകിച്ച് ” അന്താരാഷ്‌ട്ര സഹകരണവുമായി ” ബന്ധപ്പെട്ടവ പൂർണ്ണമായും ഫലപ്രദമായും നടപ്പാക്കുക 

* സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റുകളും , അധികാരികളും തമ്മിൽ വിവരങ്ങൾ കൃത്യവും  സമഗ്രവുമായി കൈമാറുന്നതിലേയ്ക്ക്  അന്താരാഷ്‌ട്ര സഹകരണം  സാധ്യമാക്കുന്നതിനും , മുൻഗണന നിശ്ചയിക്കുന്നതിനും  കള്ളപ്പണം വെളുപ്പിക്കൽ തടയൂന്നതിനുള്ള ധനകാര്യ കർമ്മ സേനയെ നിയോഗിക്കണം. 

* പലായനം ചെയ്ത  സാമ്പത്തിക  കുറ്റവാളികളെ കുറിച്ച്  ഒരു പൊതു നിർവ്വചനത്തിന്  രൂപം നൽകാൻ  കള്ളപ്പണം വെളുപ്പിക്കൽ തടയൂന്നതിനുള്ള ധനകാര്യ കർമ്മ സേനയെ ചുമതലപ്പെടുത്തണം. 

* പലായനം ചെയ്ത  സാമ്പത്തിക  കുറ്റവാളികളെ  കണ്ടെത്തുന്നതിനും,  മടക്കി അയയ്ക്കുന്നതിനും , അവർക്കെതിരെയുള്ള  നിയമ നടപടികൾ  കൈകാര്യം ചെയ്യുന്നതിനും ജി -20  രാഷ്ട്രങ്ങൾക്ക് മാർഗനിർദേശവും ,സഹായവും നൽകുന്നതിന് അവരുടെ ആഭ്യന്തര നിയമങ്ങൾക്ക് വിധേയമായി  , പൊതുവിൽ യോജിക്കാൻ കഴിയുന്ന തരത്തിലുള്ള നടപടിക്രമങ്ങൾക്ക്  കള്ളപ്പണം വെളുപ്പിക്കൽ തടയൂന്നതിനുള്ള ധനകാര്യ കർമ്മ സേന രൂപം നൽകണം 

* മടക്കി അയയ്ക്കുന്നതിലും , നിയമ സഹായത്തിലും നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾ ,  മികച്ച രീതികൾ മുതലായവയെ   കുറിചുള്ള അനുഭവങ്ങൾ പങ്ക്  വയ്ക്കാൻ ഒരു പൊതുവേദി രൂപീകരിക്കണം .

* നികുതി ഒടുക്കാനുള്ള, പലായാനം    ചെയ്ത  സാമ്പത്തിക  കുറ്റവാളികൾ  വസിക്കുന്ന രാജ്യങ്ങളിൽ അവരുടെ വസ്തുവകകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക്  തുടക്കം കുറിക്കുന്നതിനെ കുറിച്ച് ജി- 20 ഫോറം പരിഗണിക്കണം 

******

AKT/SH