Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു

ജനങ്ങളുമായി ആഴത്തിൽ ബന്ധം പുലർത്തുകയും അവരുടെ അഭിലാഷങ്ങൾ അടുത്തറിഞ്ഞ് മനസ്സിലാക്കുകയും ചെയ്ത നേതാവെന്ന നിലയിൽ ശ്രീ സുവേന്ദു അധികാരി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്നോട്ടുള്ള ഫലപ്രദമായ ഭരണകാലത്തിനായി ശ്രീ മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു.

പശ്ചിമ ബംഗാൾ ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ദിലീപ് ഘോഷ്, ശ്രീമതി അഗ്നിമിത്ര പോൾ, ശ്രീ അശോക് കിർത്താനിയ, ശ്രീ ക്ഷുദിറാം ടുഡു, ശ്രീ നിസിത് പ്രമാണിക് എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഈ നേതാക്കൾ താഴെത്തട്ടിൽ അശ്രാന്തമായി പരിശ്രമിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. മന്ത്രിമാരെന്ന നിലയിൽ അവർ പശ്ചിമ ബംഗാളിന്റെ വികസന യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുവേന്ദു അധികാരി ജിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുമായി ആഴത്തിൽ ബന്ധം പുലർത്തുകയും അവരുടെ അഭിലാഷങ്ങൾ അടുത്തറിഞ്ഞ് മനസ്സിലാക്കുകയും ചെയ്ത നേതാവെന്ന നിലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മുന്നോട്ടുള്ള ഫലപ്രദമായ ഭരണകാലത്തിനായി അദ്ദേഹത്തിന് എന്റെ ആശംസകൾ.”

 

“പശ്ചിമ ബംഗാൾ ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ദിലീപ് ഘോഷ് ജി, അഗ്നിമിത്ര പോൾ ജി, അശോക് കിർത്താനിയ ജി, ക്ഷുദിറാം ടുഡു ജി, നിസിത് പ്രമാണിക് ജി എന്നിവർക്ക് അഭിനന്ദനങ്ങൾ. ഈ നേതാക്കൾ താഴെത്തട്ടിൽ അശ്രാന്തമായി പരിശ്രമിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരെന്ന നിലയിൽ അവർ പശ്ചിമ ബംഗാളിന്റെ വികസന യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. എന്റെ ആശംസകൾ.”

 

-SK-