പിഎം ഇന്ത്യ
പ്രസിഡന്റ് ശ്രീ. ലയണല്‍ സി.ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പസഫിക് പെന്‍ഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യയില്‍ നടപ്പാക്കിവരുന്ന സാമ്പത്തികപരിഷ്‌കാരങ്ങളുടെ വേഗതയെ പ്രശംസിച്ച പ്രതിനിധികള്‍ രാജ്യത്തിനുള്ള വളര്‍ച്ചാസാധ്യതയ്ക്ക് ഊന്നല്‍ നല്‍കിയാണു സംസാരിച്ചത്. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട എഫ്.ഡി.ഐ., ജി.എസ്.ടി. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി.
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ അടുത്തിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കൈക്കൊണ്ട നടപടികളും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജനങ്ങളുടെ വര്‍ധിച്ചുവരുന്ന ആഗ്രഹങ്ങളും ശക്തമായ സാമ്പത്തിക അടിത്തറയും നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം തുറന്നിടുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുനരുപയോഗിക്കാവുന്ന ഊര്‍ജം, ജൈവകൃഷി എന്നീ മേഖലകളിലുള്ള നിക്ഷേപസാധ്യതയ്ക്ക് ഊന്നല്‍ നല്‍കിയാണു പ്രധാനമന്ത്രി സംസാരിച്ചത്.
പി.പി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റിയെന്ന നിലയില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിനെ അഭിനന്ദിച്ച അദ്ദേഹം, ഈ ട്രസ്റ്റീഷിപ്പ് ആശയം ഇന്ത്യയില്‍ എളുപ്പത്തില്‍ മനസ്സിലാകുമെന്നും മഹാത്മാഗാന്ധി പോലും പിന്തുണച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
A delegation from Pacific Pension and Investment Institute called on PM @narendramodi. PM highlighted various possibilities for investment in India. He spoke of the recent reforms and steps taken for ease of doing business. https://t.co/jJ1ni67odj pic.twitter.com/E1wbN4vtzb
— PMO India (@PMOIndia) November 6, 2017