പിഎം ഇന്ത്യ
പാക്കധീന ജമ്മു-കശ്മീരില്‍നിന്നും ഛംബില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 36,384 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് 2,000 കോടി രൂപയുടെ കേന്ദ്രസഹായം നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2015 നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജമ്മു-കശ്മീരിനായുള്ള പ്രധാനമന്ത്രിയുടെ വികസന പാക്കേജ്-2015 പ്രകാരമാണു സഹായം.
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി അഞ്ചര ലക്ഷം രൂപ വീതം നല്‍കും. നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി വഴി വിതരണം ചെയ്യുന്നതിനായി തുക ജമ്മു-കശ്മീര്‍ സംസ്ഥാന ഗവണ്‍മെന്റിനു കൈമാറുകയാണു ചെയ്യുക.