Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരദീപ് റിഫൈനറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പാരദീപ് റിഫൈനറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പാരദീപ് റിഫൈനറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു


ഒഡീഷയിലെ പാരദീപ് എണ്ണ ശൂദ്ധീകരണശാല ഇന്ന് (7 ഫെബ്രുവരി 2016) പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
വികസനവുമായി ബന്ധപ്പെട്ട ഒരു ഗവണ്‍മെന്റ് പരിപാടിയില്‍ ഇത്രയധികം ജനങ്ങള്‍ പങ്കെടുത്തത് അഭിനന്ദനാര്‍ഹമാണെന്ന് പരിപാടിയിക്കെത്തിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

പാരദീപ് ഒഡീഷയിലെ ജനങ്ങള്‍ക്ക് വികസനത്തിന്റെ ദ്വീപായി മാറുമെന്ന് ഒഡീഷ മുന്‍ മുഖ്യമന്ത്രി ശ്രീ.ബിജു പട്‌നായികിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി വഴി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാവുകയും ഇന്ധനത്തിനായി വിറകിനെ ആശ്രയിക്കുന്ന രാജ്യത്തൊട്ടാകെയുള്ള വീട്ടമ്മമാര്‍ക്ക് പാചകവാകതം ലഭ്യമാവുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുദ്ര, സ്റ്റാര്‍ട്ടപ്പ് എന്നീ ഗവണ്‍മെന്റ് പദ്ധതികള്‍ യുവാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റിഫൈനറിയിലെ പ്രധാന കണ്‍ട്രോള്‍ റൂമും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്‍ഡ്മാക്‌സ് യൂണിറ്റും സന്ദര്‍ശിച്ച പ്രധാനമന്ത്രി, പ്ലാന്റിലെ ഇന്റ്മാക്‌സ് പ്രൊഡക്ഷന്‍ സംവിധാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിയുടെ സാക്ഷാത്കാരമാണെന്ന് ചൂണ്ടിക്കാട്ടി.