Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരമ്പര്യ ചികിത്സയിൽ ഇന്ത്യയും സെയിന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡൈൻസും തമ്മിൽ സഹകരണം


പാരമ്പര്യ ചികിത്സാ രംഗത്ത് ഇന്ത്യയും സെയിന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡൈൻസും തമ്മിൽ സഹകരണത്തിനുള്ള നിർദ്ദിഷ്ട ധാരണാ പത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം മുൻകാല പ്രാബല്യത്തോടെ അനുമതി നൽകി.

കഴിഞ്ഞ മാസം 11നാണ് ന്യൂഡൽഹിയിൽ ധാരണാ പത്രം ഒപ്പുവെച്ചത്.

പ്രയോജനങ്ങൾ:

പാരമ്പര്യ ചികിത്സാരംഗത്ത് ഇന്ത്യയും സെയിന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡൈൻസും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കുന്നതിനും, പരസ്പരം പ്രയോജനപ്പെടുന്നതിനും ഉള്ള ഒരു ചട്ടക്കൂട് ധാരണാ പത്രം പ്രദാനം ചെയ്യും. സെയിന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡൈൻസും പാരമ്പര്യ ചികിത്സാ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിലും ഇത് വഴിയൊരുക്കും. ധാരണാ പത്രത്തിലെ വ്യവസ്ഥകൾ സെയിന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡൈൻസിൽ ആയുഷ് വൈദ്യ സമ്പ്രദായത്തിന്റെ പ്രചാരണത്തിന് ആക്കമേകും. ഒപ്പം പാരമ്പര്യ ചികിത്സാ ഗവേഷണ രംഗത്ത് കൂട്ടുപ്രവർത്തനങ്ങൾക്കായി ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും പരിശീലനം നൽകുന്നതിനും ഔഷധ വികസന രംഗത്ത് പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിനും കരാർ വഴി ഒരുക്കും.

**************