പിഎം ഇന്ത്യ
പാരമ്പര്യ വൈദ്യ മേഖലയില്‍ ഇന്ത്യയും കൊളംബിയയും തമ്മില്‍ സഹകരണത്തിനജല്പ സൃഷ്ടിക്കുവാനുള്ള ധാരണാ പത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ഇന്ത്യയുടെ പാരമ്പര്യ വൈദ്യ സമ്പ്രദായം കൊളംബിയയില്‍ പ്രചരിപ്പിക്കാനും, വ്യാപിപ്പിക്കാനും ധാരണാപത്രം വഴിയൊരുക്കും.
ഈ ധാരണാപത്രത്തിന്റെ ഫലമായി പാരമ്പര്യ വൈദ്യന്‍മാരുടെ പരിശീലനത്തിന് വിദഗ്ധരെ പരസ്പരം കൈമാറിയും, പാരമ്പര്യ വൈദ്യമേഖലയില്‍ യോജിച്ചുള്ള ഗവേഷണത്തിലൂടെയുംഔഷധ വികസനത്തിലും പാരമ്പര്യ വൈദ്യ സമ്പ്രദായത്തിലും നവീനാശയങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും.