Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


എല്ലാവര്‍ക്കും ആശംസകള്‍!

2020 ലെ ആദ്യ സമ്മേളനമാണിത്. ഈ ദശാബ്ദത്തിലേയും ആദ്യ സമ്മേളനമാണിത്. ഈ ദശാബ്ദത്തിന്റെ ശോഭനമായ ഭാവിക്കു വേണ്ടി ശക്തമായ അടിത്തറയിടുന്ന ഒന്നായി ഈ സമ്മേളനം മാറ്റാന്‍ നാം പരിശ്രമിക്കണം. ഇന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. നാളെ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. പരമാവധി സാധ്യമായ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും, അന്താരാഷ്ട്ര സമ്പദ് രംഗം ഇന്ത്യയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഈ സമ്മേളനം ശ്രദ്ധയൂന്നട്ടെ. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി, അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പരമാവധി പ്രയോജനം ഇന്ത്യയ്ക്ക് ലഭ്യമാകണം. അടിച്ചമര്‍ത്തപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍, വനിതകള്‍ എന്നിവരെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഗവണ്‍മെന്റ് തിരിച്ചറിയപ്പെടുന്നത്. ഈ ദശാബ്ദത്തിലും നാം അതില്‍ ശ്രദ്ധയൂന്നും. സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും ജനങ്ങളെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ടും കൂടുതല്‍ വിശാലവും മെച്ചപ്പെട്ടതുമായ ചര്‍ച്ചകള്‍ ഇരു സഭകളിലുമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ചര്‍ച്ചകളുടെ നിലവാരം വരും ദിനങ്ങളില്‍ കൂടുതല്‍ പരിപോഷിപ്പിക്കണം. ഈ വിശ്വാസത്തോടെ, എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. നമസ്‌കാരം

**********