Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന

പാര്‍ലമെന്റിന്റെ  ശീതകാല സമ്മേളനത്തിന്റെ  തുടക്കത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന


നമസ്‌ക്കാരം സുഹൃത്തുക്കളെ,

ശീതകാല സമ്മേളനത്തിലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. ഈ സമ്മേളനം പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായും, പൊതുപ്രാധാന്യമുള്ളതുമായ പരമാവധി ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക് നാമെല്ലാം പരിശ്രമിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. സഭയിലെ എല്ലാ അംഗങ്ങളും ഈ മനോഭാവത്തോടെ മുന്നോട്ട് പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി നാം നിരന്തരം പരിശ്രമിച്ചു വരികയായിരുന്നല്ലോ. ചര്‍ച്ച തുറന്നതും ചൂട് പകരുന്നതുമായിരുന്നാലും അത് നടക്കണം. വാദ പ്രതിവാദങ്ങളും, ചര്‍ച്ചകളും, സംഭാഷണങ്ങളും ഒക്കെ ഉണ്ടാകുമെങ്കിലും, സുപ്രധാന വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ സഭയുടെ നിശ്ചിത സമയ പരിധി കഴിഞ്ഞു ഇരുന്നിട്ടാണെങ്കിലും ഫലപ്രാപ്തി കാണണം. ചര്‍ച്ചകള്‍ കൂടുതല്‍ അര്‍ത്ഥവത്തും, കരുത്തുറ്റതും ആക്കേണ്ടതിലേക്കായിരിക്കണം നമ്മുടെ പരിശ്രമം. മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന എല്ലാ കക്ഷികളും തങ്ങളുടെ സ്വന്തം കക്ഷിയുടേതിന് പകരം ജനങ്ങളുടെ ക്ഷേമം മനസ്സില്‍ കണ്ട് ആയിരിക്കും ഈ സമ്മേളനത്തെ പരമാവധി ഉപയോഗിക്കുകയെന്നു ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി !