Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എം. ഉജ്വല യോജന ഗുണഭോക്താക്കളുടെ എണ്ണം രണ്ടു കോടി കവിഞ്ഞതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു


ഒരു വര്‍ഷത്തില്‍ താഴെ കാലാവധിക്കകം പി.എം. ഉജ്വല യോജന ഗുണഭോക്താക്കളുടെ എണ്ണം രണ്ടു കോടി കവിഞ്ഞതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംതൃപ്തി പ്രകടിപ്പിച്ചു.

‘ഒരു വര്‍ഷത്തിനകം പി.എം. ഉജ്വല യോജന ഗുണഭോക്താക്കളുടെ എണ്ണം രണ്ടു കോടി കവിഞ്ഞതില്‍ അങ്ങേയറ്റത്തെ സന്തോഷവും അഭിമാനവും തോന്നുന്നു!

ദരിദ്ര സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സുസാധ്യമാക്കാനുള്ള ശക്തമായ പ്രതിബദ്ധതയാണ് ഉജ്വല യോജനയെ നയിക്കുന്നത്.

ഉജ്വല യോജനയുടെ ഗുണഭോക്താക്കളെയും പദ്ധതിയുടെ വിജയത്തിനായി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നവരെയും ഞാന്‍ അഭിനന്ദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.