Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എ.സാംഗ്മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.


മുന്‍ ലോകസഭാ സ്പീക്കര്‍ പി.എ.സാംഗ്മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. സ്വപ്രയത്‌നം കൊണ്ട് നേതാവായ വ്യക്തിയായിരുന്നു പി.എ.സാംഗ്മയെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, വടക്ക് കിഴക്കന്‍ മേഖലയുടെ വികസനത്തില്‍ ബ്രഹത്തായ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി.

ലോകസഭാ സ്പീക്കര്‍ എന്ന നിലയിലുള്ള ശ്രീ. പി.എ.സാംഗ്മയുടെ കാലഘട്ടം അവിസ്മരണീയമാണ്. അങ്ങേയറ്റത്തെ എളിമയാര്‍ന്ന വ്യക്തിത്വവും കുലീനമായ പെരുമാറ്റവും അദ്ദേഹത്തെ ഏവരുടേയും വാത്‌സല്യഭാജനമാക്കി. നേതാജി സുഭാഷ് ചന്ദ്ര ബോസ്സിനാല്‍ ഏറെ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നു സാംഗ്മയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2012 ല്‍ ആസാദ് ഹിന്ദ് ഫൗജുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പി.എ.സാംഗ്മയോടൊപ്പം പങ്കെടുത്ത കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.