പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ (FTSCs), പ്രത്യേക പോക്സോ കോടതികൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്രാവിഷ്കൃത പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി തുടരുന്നതിന് അംഗീകാരം നൽകി. 2026 ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതിക്കായി ആകെ 3,788.04 കോടി രൂപയുടെ (കേന്ദ്ര വിഹിതം 2,353.15 കോടി രൂപയും സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഹിതം 1,434.89 കോടി രൂപയുമാണ്) സാമ്പത്തിക വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം നിർഭയ ഫണ്ടിൽ നിന്നായിരിക്കും ലഭ്യമാക്കുക.
അംഗീകരിച്ച പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
1. 2026 ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31 വരെ അഞ്ച് വർഷത്തേക്ക് പദ്ധതി തുടരുന്നതാണ്.
2. വിവിധ പങ്കാളിത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രത്യേക പോക്സോ കോടതികൾ ഉൾപ്പെടെ 850 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ (FTSCs) പ്രവർത്തനസജ്ജമാക്കാൻ പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
3. പീഡനം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (POCSO) 2012-ലെ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക ജുഡീഷ്യൽ ഓഫീസർ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, ആറ് സഹായ ജീവനക്കാർ എന്നിവരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്.
4. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ (CSS) ധനസഹായ രീതിക്ക് അനുസൃതമായി, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ പ്രവർത്തനച്ചെലവുകൾക്കായി പങ്കാളിത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായം നൽകും.
പ്രധാന നേട്ടങ്ങൾ:
പദ്ധതി തുടരുന്നതിലൂടെ പ്രതീക്ഷിക്കുന്ന പ്രധാന നേട്ടങ്ങൾ:
ബന്ധപ്പെട്ട സംസ്ഥാന ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുമായും ഏകോപിപ്പിച്ച് നീതിന്യായ വകുപ്പ് പദ്ധതി നടപ്പാക്കും. പ്രധാന നടപ്പാക്കൽ തന്ത്രങ്ങളും ലക്ഷ്യങ്ങളും താഴെ പറയുന്നവയാണ്:
2012-ലെ പോക്സോ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കും പീഡനത്തിനും ഇരകളാകുന്ന സ്ത്രീകളും കുട്ടികളുമാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ എണ്ണം 850 ആയി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പീഡനം, പോക്സോ നിയമപ്രകാരമുള്ള കേസുകൾ എന്നിവ കെട്ടിക്കിടക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന കൂടുതൽ ജില്ലകളെ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുകയാണ് ഈ വിപുലീകരണത്തിന്റെ ലക്ഷ്യം.
പശ്ചാത്തലം:
പീഡനം, പോക്സോ നിയമപ്രകാരമുള്ള കേസുകൾ എന്നിവ വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് 2019 ഒക്ടോബർ 2 മുതൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. തുടർന്നുള്ള കാലയളവുകളിലും പദ്ധതി തുടരുന്നതിനായി കാലാവധി ഘട്ടംഘട്ടമായി നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ നിലവിലെ സ്ഥിതി താഴെ പറയുന്നവയാണ്:
|
പദ്ധതി ആരംഭിച്ച തീയതി |
02.10.2019 |
|
പങ്കാളികളായ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ |
29 |
|
പ്രത്യേക പോക്സോ കോടതികൾ ഉൾപ്പെടെയുള്ള ആകെ പ്രവർത്തനക്ഷമമായ FTSC-കൾ |
779 (ഇതിൽ 399 പ്രത്യേക പോക്സോ കോടതികൾ) |
|
പദ്ധതി ആരംഭിച്ചതുമുതൽ തീർപ്പാക്കിയ ആകെ കേസുകൾ |
4,02,457 |
|
പദ്ധതി ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള FTSC-കളുടെ എണ്ണം |
850 |
|
അംഗീകരിച്ച തുടർ കാലാവധി |
2026 മുതൽ 2031 മാർച്ച് 31 വരെ |
വിശദാംശങ്ങൾ |
|---|
പീഡനം, പോക്സോ നിയമപ്രകാരമുള്ള കേസുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ അനുവദിച്ചതിലൂടെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ നീതിന്യായ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി സഹായിച്ചിട്ടുണ്ട്. FTSC ഡാഷ്ബോർഡ്, ഹൈക്കോടതികളിൽനിന്നുള്ള കൃത്യമായ ഇടവേളകളിലുള്ള വിവരശേഖരണം, ബന്ധപ്പെട്ട പങ്കാളികളുമായുള്ള അവലോകന യോഗങ്ങൾ എന്നിവയിലൂടെ നീതിന്യായ വകുപ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ പ്രവർത്തനം പതിവായി നിരീക്ഷിച്ചുവരുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി പദ്ധതി തുടരുന്നതിലൂടെ നീതിന്യായ വ്യവസ്ഥയുടെ സ്ഥാപനപരമായ ശേഷി കൂടുതൽ ശക്തിപ്പെടുമെന്നും ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയുമെന്നും അതിജീവിതർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സമയബന്ധിതമായി നീതി ഉറപ്പാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
2018-ലെ ക്രിമിനൽ നിയമ (ഭേദഗതി) നിയമത്തിന്റെ അടിസ്ഥാനത്തിലും, സ്വമേധയാ എടുത്ത റിട്ട് ഹർജി (ക്രിമിനൽ) നമ്പർ 1/2019-ൽ 2019 ജൂലൈ 25-ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ചുമാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതി 2019 ഒക്ടോബർ 2-ന് ആരംഭിച്ചത്.
2012-ലെ പോക്സോ നിയമപ്രകാരം 100-ലധികം കേസുകൾ കെട്ടിക്കിടക്കുന്ന ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച്, പ്രത്യേക പോക്സോ കോടതികൾ ഉൾപ്പെടെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ (FTSCs) സ്ഥാപിക്കുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് പദ്ധതി ആരംഭിച്ചു. പീഡനം, 2012-ലെ പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനാണ് പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകിയത്.
തുടക്കത്തിൽ ഒരു വർഷത്തേക്കാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് 2026 മാർച്ച് 31 വരെ കാലാവധി നീട്ടി. നിലവിലെ അംഗീകാരത്തിലൂടെ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി, അതായത് 2031 മാർച്ച് 31 വരെ തുടരുന്നത് ഉറപ്പാക്കിയിട്ടുണ്ട്.
***