Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുതുവത്സരം ആഘോഷിക്കുന്ന ചൈന, കൊറിയ, മംഗോളിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


ചാന്ദ്ര വര്‍ഷം അടിസ്ഥാനമാക്കിയുള്ള പുതുവത്സരം ആഘോഷിക്കുന്ന ചൈന, കൊറിയ, മംഗോളിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘ലോകമെമ്പാടുമുള്ള ചൈനീസ് സുഹൃത്തുക്കള്‍ക്ക് സന്തോഷകരമായ പുതുവത്സരാശംസകള്‍. വാനരവര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും പുരോഗതിയും കൊണ്ടുവരട്ടെ’
പ്രിയപ്പെട്ട കൊറിയന്‍ സുഹൃത്തുക്കള്‍ക്ക് സിയോല്ലാല്‍ ആശംസകള്‍. നല്ലൊരു വര്‍ഷം ആശംസിക്കുന്നു.

മംഗോളിയയിലെ വിസ്മയിപ്പിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷകരമായ സഗാന്‍ സാര്‍ ആശംസിക്കുന്നു. സന്തോഷം, ആരോഗ്യം, പുരോഗതി എന്നിവയുള്ള പുതുവര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു.

വിയറ്റ്‌നാമിലെ ജനങ്ങള്‍ക്ക് ടെറ്റ് ആശംസകള്‍. ഈ വര്‍ഷം സന്തോഷവും പുരോഗതിയും നിറഞ്ഞതാവട്ടെ’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.