പിഎം ഇന്ത്യ
പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയില്‍ സഹകരിക്കുന്നതിനുള്ള ഇന്ത്യ-ഫിജി കരാര്‍ സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. ഫിജിയിലെ സുവയില്‍വെച്ച് 2017 മെയ് 24നാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
പരസ്പരം ഗുണകരമായിത്തീരുന്നതും തുല്യത ഉറപ്പുവരുത്തുന്നതും പരസ്പര ധാരണയോടുകൂടിയതുമായ, പുതിയതും പുതുക്കപ്പെടേണ്ടതുമായ കാര്യങ്ങളില്‍ സഹകരിച്ചുള്ള സ്ഥാപനപരമായ ബന്ധത്തിന് അടിത്തറയൊരുക്കാനും സാങ്കേതിക ഉഭയകക്ഷി സഹകരണം പ്രോല്‍സാഹിപ്പിക്കാനുമാണ് ഇരു രാഷ്ട്രങ്ങളും ലക്ഷ്യംവെക്കുന്നത്. സഹകരിക്കാവുന്ന മേഖലകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പുനരവലോകനം ചെയ്യാനും നിരീക്ഷണവിധേയമാക്കാനും ചര്‍ച്ച ചെയ്യാനും സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. അതോടൊപ്പം, വൈദഗ്ധ്യം കൈമാറാനും അറിവിന്റെ ശൃംഖല രൂപീകരിക്കാനുമുള്ള ധാരണയുമുണ്ട്.
ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനു ധാരണാപത്രം സഹായകമാകും.