Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയും ജനീവയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.


പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയും ജനീവയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ലക്ഷ്യങ്ങള്‍:

-ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങള്‍:

1. ഒരു സഹകരണാത്മക സ്ഥാപന ബന്ധത്തിനുള്ള അടിസ്ഥാനം രൂപീകരിക്കുക.

2. രണ്ട് രാജ്യങ്ങളും തമ്മില്‍ പരസ്പര നേട്ടം, തുല്യത, പരസ്പര വിനിമയം എന്നിവയുടെ അടിസ്ഥാനത്തില്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഉഭയകക്ഷി സാങ്കേതിക സഹകരണം പ്രോല്‍സാഹിപ്പിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക.

3. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ജൈവോര്‍ജ്ജം, മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതി, ശേഷി കെട്ടിപ്പടുക്കല്‍ എന്നിവ സഹകരണ മേഖലകളിൽ ഉൾപ്പെടും.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ധാരണാപത്രം ശക്തിപ്പെടുത്തും.