പിഎം ഇന്ത്യ
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ഷോട്ട് പുട്ട് F57 ഇനത്തിൽ സ്വർണമെഡൽ നേടിയ സോമൻ റാണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ അതുല്യ വിജയത്തിലൂടെ, ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ സോമൻ റാണ സ്വന്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.
മത്സരത്തിലുടനീളം അദ്ദേഹം പ്രകടമാക്കിയ ശ്രദ്ധയെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും ശ്രീ മോദി പ്രശംസിക്കുകയും ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“സോമൻ റാണ ചരിത്രം സൃഷ്ടിച്ചു!
പുരുഷന്മാരുടെ ഷോട്ട് പുട്ട് F57 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഈ അതുല്യ വിജയത്തോടെ, ഈ ഇനത്തിൽ ഇന്ത്യയുടെ എക്കാലത്തെയും ആദ്യത്തെ കോമൺവെൽത്ത് സ്വർണം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. മത്സരത്തിലുടനീളം അദ്ദേഹത്തിന്റെ ശ്രദ്ധയും അചഞ്ചലമായ നിശ്ചയദാർഢ്യവും ദൃശ്യമായിരുന്നു. ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും ആശംസകൾ.”
#CWG2026”
SK
History made by Soman Rana!
— Narendra Modi (@narendramodi) August 1, 2026
Congratulations to him on clinching the Gold Medal in the Men’s Shot Put F57 event. With this exceptional triumph, he has secured India’s first-ever Commonwealth Gold in this event. His focus and unwavering determination were evident throughout the…