Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ സചിൻ സിവാചിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്സിംഗിൽ സ്വർണമെഡൽ നേടിയ സചിൻ സിവാചിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സചിൻ സിവാചിന്റെ നേട്ടം നിരവധി യുവ ബോക്സിംഗ് താരങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേർന്ന ശ്രീ മോദി, ഇന്ത്യക്ക് ഇനിയും അഭിമാനമേകാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചു. 

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“ഗ്ലാസ്‌ഗോയിൽ സചിൻ സിവാചിന് സ്വർണ്ണനേട്ടം!

പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിലെ വിജയത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹം നിരവധി യുവ ബോക്‌സർമാർക്ക് പ്രചോദനമാകും. ഭാവിയിലെ ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും. അദ്ദേഹം എപ്പോഴും ഇന്ത്യയ്ക്ക് അഭിമാനമേകട്ടെ.”

#CWG2026”

SK