Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പെറുവിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ കെെയ്കോ ഫുജിമോറിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി


പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച കെെയ്കോ ഫുജിമോറിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും പെറുവും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വിവിധ മേഖലകളിലുടനീളമുള്ള ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു.

ശ്രീ മോദി എക്സിൽ കുറിച്ചു:

“പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൈവരിച്ച വിജയത്തിൽ കെെയ്കോ ഫുജിമോറിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പെറുവുമായുള്ള അടുത്ത സൗഹൃദത്തെ ഇന്ത്യ വളരെയധികം വിലമതിക്കുകയും വിവിധ മേഖലകളിൽ നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമായി തുടരുകയും ചെയ്യുന്നു. താങ്കൾക്ക് വിജയകരമായ ഭരണകാലാവധി ആശംസിക്കുന്നു; ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ഒത്തുചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

@KeikoFujimori

 

NK

****