Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോര്‍ട്ട് ട്രസ്റ്റുകളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡുകളിലെയും തൊഴിലാളികള്‍ക്ക് പുതിയ ഉല്‍പ്പാദനാധിഷ്ഠിത പാരിതോഷിക പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം


2015- 16 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ എല്ലാ പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡുകളിലെയും തൊഴിലാളികള്‍ക്ക് പുതിയ ഉല്‍പ്പാദനാധിഷ്ഠിത പാരിതോഷിക പദ്ധതി നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

2015- 16 മുതല്‍ 2017-18 വരെയുള്ള കാലത്തേക്ക് ബാധകമായ പുതിയ പാരിതോഷിക പദ്ധതിയുടെ ഗുണഫലം പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെ ഏകദേശം 37870 തുറമുഖ, ഡോക്ക് ലേബര്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. പ്രതിവര്‍ഷം ഇതിന് 49.58 കോടിയാണ് ചെലവ്.

എല്ലാ പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡുകളിലെയും തൊഴിലാളികള്‍ക്കുവേണ്ടി 2015- 16 മുതല്‍ 2017-18 വരെയുള്ള കാലയളവിലേക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് പുതിയ പാരിതോഷിക പദ്ധതി തയ്യാറാക്കിയത്. പ്രതിമാസം ഇതുവഴി 7000 രൂപ ഇവര്‍ക്ക് ബോണസ് ആയി ലഭിക്കും. ദേശീയാടിസ്ഥാനത്തിലെ മികവിന് 50 % വെയിറ്റേജ്, ഓരോ തുറമുഖങ്ങളിലെയും മികവിന് 50% വെയിറ്റേജ് എന്ന കണക്കില്‍ വാര്‍ഷിക അടിസ്ഥാനത്തിലായിരിക്കും ഉല്‍പ്പാദനാധിഷ്ഠിത പാരിതോഷികം നല്‍കുക.

2014- 15ലെ ഉല്‍പ്പാദനാധിഷ്ഠിത പാരിതോഷിക കുടിശിക 7000 രൂപ വേതനപരിധിയിലാക്കി വര്‍ധിപ്പിച്ചു നല്‍കും.ഇതിന് 25.93 കോടി രൂപ വേണ്ടിവരും.

വാര്‍ഷികാടിസ്ഥാനത്തില്‍ മാനേജ്‌മെന്റും പ്രധാന തുറമുഖങ്ങളിലെ തൊഴിലാളി സംഘടനകളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം നടപ്പാക്കുന്ന, ഒരു ഉല്‍പ്പാദനാധിഷ്ഠിത പാരിതോഷിക പദ്ധതി എല്ലാ പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെയും ഡോക്ക് ലേബര്‍ ബോര്‍ഡുകളിലെയും തൊഴിലാളികള്‍ക്കുവേണ്ടി നിലവിലുണ്ട്.പുതിയ ഉല്‍പ്പാദനാധിഷ്ഠിത പാരിതോഷിക പദ്ധതി തുറമുഖ മേഖലയില്‍ മികച്ച വ്യാവസായിക ബന്ധം വളര്‍ത്തുകയും സൗഹാര്‍ദപരമായ തൊഴില്‍ അന്തരീക്ഷത്തിന് ഇടയാക്കുകയും ചെയ്യും.ഇത് മികച്ച ഉല്‍പ്പാദനത്തിനും കാരണമാകും.