Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോലീസ് പരിശീലന വികസനത്തിന് അഫ്ഗാനിസ്ഥാനുമായി ധാരണാപത്രത്തിന് അംഗീകാരം


പോലീസ് പരിശീലനത്തിലും വികസനത്തിനും അഫ്ഗാനിസ്ഥാനുമായുള്ള സാങ്കേതിക സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

അഫ്ഗാനിസ്ഥാനിലെ ദേശീയ പോലീസിന്റെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ മേഖലയിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ധാരണാപത്രം സഹായകരമാകും.

ധാരണാപത്രം ഒപ്പുവയ്ക്കുന്നതു മുതല്‍ അഞ്ചുവര്‍ഷത്തെ കാലാവധിയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. വീണ്ടും ദീര്‍ഘിപ്പിക്കില്ല എന്ന വ്യവസ്ഥയില്‍ വേണമെങ്കില്‍ ഇത് അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടികൊടുക്കാം.

പശ്ചാത്തലം

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നല്ല സൗഹൃദബന്ധമാണുള്ളത്. അഫ്ഗാനിസ്ഥാന്‍ ദേശീയ പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നിരന്തരമായി പരിശീലനത്തിന് എത്തുന്നുമുണ്ട്.

രണ്ടു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തത്തിനായി 2011 ഒക്‌ടോബര്‍ 11ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഒരു കരാര്‍ ആഭ്യന്തര മന്ത്രാലയം, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം(യു.എന്‍.ഡി.പി) അഫ്ഗാനിസ്ഥാന്‍, ബ്യുറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡെവപപ്പ്‌മെന്റ് (ബി.പി.ആര്‍ ആന്റ് ഡി), എം.എച്ച്. എ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത ഒരു യോഗം നടന്നിരുന്നു. അവിടെ വച്ച് പോലീസ് പരിശീലനത്തിലും പോലീസ് വികസനം, നിയമം നടപ്പാക്കല്‍, അഫ്ഗാനിസ്ഥാനില്‍ നിയമവാഴ്ച ശക്തിപ്പെടുത്തല്‍, ദീര്‍ഘകാല സുസ്ഥിര സഹകരണം എന്നിവയില്‍ ഇന്ത്യയുടെ സഹായത്തിനുള്ള താല്‍പര്യം അഫ്ഗാന്‍ പ്രതിനിധികള്‍ പ്രകടിപ്പിച്ചു. ഈ സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനായി നയതന്ത്രമാര്‍ഗ്ഗങ്ങളിലൂടെ സംയുക്തമായി ഒരു ധാരണാപത്രത്തിനും സമ്മതിച്ചിരുന്നു.