Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം

പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം

പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം


ഭരണനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവരസാങ്കേതിക വിദ്യാധിഷ്ഠിത വേദിയായ പ്രഗതിയുടെ എട്ടാമതു ആശയവിനിമയത്തില്‍ ഇന്ന് (2015 ഡിസംബര്‍ 30) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ധ്യക്ഷ്യം വഹിച്ചു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ട്, പശ്ചിമബംഗാള്‍, ഒഡിഷാ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ റോഡ്, റെയില്‍വേ, മെട്രോറെയില്‍വേ, ഊര്‍ജ്ജം, ഭക്ഷ്യ സംസ്‌ക്കരണം തുടങ്ങി വിവിധ രംഗങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി ഇതിലൂടെ വിലയിരുത്തി.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള ആനുകൂല്യം നേരിട്ട് കൈമാറല്‍ പദ്ധതിയുടെയും പൊതു വിതരണ സമ്പ്രദായത്തിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെയും പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്തു.