Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് നോയിഡയില്‍ മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് നോയിഡയില്‍ മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് നോയിഡയില്‍ മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രിയും കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന് നോയിഡയില്‍ മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ-ഇന്നും ചേര്‍ന്ന് നോയിഡയില്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വന്‍കിട മൊബൈല്‍ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയെ ആഗോള ഉല്‍പാദന കേന്ദ്രമാക്കുന്നതിനുള്ള ജൈത്രയാത്രയില്‍ സവിശേഷമായ അവസരമാണ് ഇതെന്നു ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. 5000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയും സാംസങ്ങുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുക മാത്രമല്ല, ഇന്ത്യ-കൊറിയ ബന്ധത്തില്‍ നിര്‍ണായകം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വേഗമാര്‍ന്നതും കൂടുതല്‍ സുതാര്യവുമായ സേവനലഭ്യതയിലൂടെ ഉള്‍പ്പെടെ സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ വലിയ പങ്കാണു വഹിക്കുന്നതെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട്‌ഫോണുകള്‍, ബ്രോഡ്ബാന്‍ഡ്-ഡാറ്റ കണക്റ്റിവിറ്റി എന്നിവ ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ അടയാളങ്ങളായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ്, ഡിജിറ്റല്‍ ഇടപാടുകളില്‍ ഉണ്ടായ വര്‍ധന, ഭീം ആപ്, റൂപേ കാര്‍ഡ് എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
മെയ്ക്ക് ഇന്‍ ഇന്ത്യ കേവലം സാമ്പത്തിക നയപരിപാടിയുടെ ഭാഗമായുള്ള പദ്ധതി മാത്രമല്ല, ദക്ഷിണ കൊറിയ പോലുള്ള സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ദൃഢപ്രതിജ്ഞ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്ത്യയിലെ സുതാര്യമായ വാണിജ്യസംസ്‌കാരം ഉപയോഗപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ക്കായി ആഗോളതലത്തില്‍ത്തന്നെ വ്യാപാരത്തിനായുള്ള തുറന്ന ക്ഷണം മുന്നോട്ടുവെച്ചിട്ടുുള്ളതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും ഉയര്‍ന്നുവരുന്ന നവ മധ്യവര്‍ഗവും വലിയ നിക്ഷേപസാധ്യതകളാണു തുറന്നിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലു വര്‍ഷത്തിനിടെ മൊബൈല്‍ ഉല്‍പാദന കേന്ദ്രങ്ങളുടെ എണ്ണം രണ്ടില്‍നിന്ന് 120ലേക്ക് ഉയര്‍ന്നതിലൂടെ മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യയുടെ ആഗോള റാങ്കിങ് രണ്ടാം സ്ഥാനമായി ഉയര്‍ന്നുവെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മൊബൈല്‍ ഉല്‍പാദന കേന്ദ്രത്തില്‍ കൊറിയന്‍ സാങ്കേതികവിദ്യയും ഇന്ത്യയുടെ ഉല്‍പാദന മികവും സോഫ്റ്റ്‌വെയര്‍ പിന്തുണയും ഒത്തുചേര്‍ന്നു ലോകത്തിനായി മികച്ച ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഈ കേന്ദ്രത്തിന് ഇരു രാജ്യങ്ങളുടെയും കരുത്തും പൊതുവീക്ഷണവും പിന്‍ബലമേകുന്നു എന്നും അദ്ദേഹം പറഞ്ഞു.