പിഎം ഇന്ത്യ

സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവി(എഫ്.ഐ.ഐ.)നിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് ബഹുമാനപ്പെട്ട അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. 2018 ഫ്രെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ രാജാവ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും നടപ്പാക്കുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച വീക്ഷണം ഇരുനേതാക്കളും പങ്കുവെച്ചു. മധ്യപൂര്‍വദേശത്തെ സമാധാന പ്രക്രിയയും മറ്റു മേഖലാതല സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
ഇന്ത്യയും ജോര്‍ദാനും തമ്മില്‍ ചരിത്രപരമായ ബന്ധവും സാംസ്‌കാരിക യോജിപ്പും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വളരെക്കാലമായി നിലനിന്നുപോരുന്നു. 2018ല്‍ പ്രധാനമന്ത്രി ജോര്‍ദാന്‍ സന്ദര്‍ശിച്ചതും രാജാവ് ഇന്ത്യ സന്ദര്‍ശിച്ചതും ഉഭയകക്ഷിബന്ധത്തിനു പുതിയ ഊര്‍ജം പകര്‍ന്നു. ഇതു പര്‌സപര ബഹുമാനം വര്‍ധിപ്പിക്കുകയും ഉഭയകക്ഷി, മേഖലതാതല, ബഹുരാഷ്ട്ര വിഷയങ്ങളെക്കുറിച്ചു പഠിക്കാന്‍ സഹായകമാവുകയും ചെയ്തു.
***
Official engagements in Riyadh begin with a productive meeting with His Majesty @KingAbdullahII of Jordan. The two leaders discussed ways to deepen business and cultural linkages. pic.twitter.com/HPfgkqAOJU
— PMO India (@PMOIndia) October 29, 2019
Excellent meeting with His Majesty @KingAbdullahII in Riyadh. We discussed the full range of relations between India and Jordan. pic.twitter.com/fyLfGlaXhN
— Narendra Modi (@narendramodi) October 29, 2019