Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണും ടെലിഫോണില്‍ സംസാരിച്ചു


പുതുവല്‍സര വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി ടെലിഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രി തന്റെ വ്യക്തിപരമായ പേരിലും ഇന്ത്യന്‍ ജനതയുടെ പേരിലും പ്രസിഡന്റ് മാക്രോണിനു പുതുവല്‍സരാശംസകളും ശുഭാശംസകളും നേര്‍ന്നു. ബിയാറിറ്റ്‌സിലും ചാന്റിലിയിലും ഉള്‍പ്പെടെ നേരത്തേ ഇരുവരും നടത്തിയ കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന ബന്ധം തുടര്‍ച്ചയായി പുരോഗതി നേടുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പരസ്പര താല്‍പര്യമുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളും മേഖലാതല, ആഗോള സാഹചര്യവും സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ബന്ധം തുടരാനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധം, ആണവോര്‍ജം, നാവികസുരക്ഷ എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലുമായുള്ള തന്ത്രപ്രധാനമായ സഹകരണവും വര്‍ധിപ്പിക്കാനും നേതാക്കള്‍ തീരുമാനിച്ചു.

***