പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നാളെ അസം സന്ദര്‍ശിക്കും.
ടിന്‍സൂക്കിയ ജില്ലയില്‍ ബ്രഹ്മപുത്ര നദിക്കുകുറുകെയുള്ള ധോല- സദിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുവാഹതിയില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്), ഗോഗാമുഖില്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എ.ആര്‍.ഐ) എന്നിവയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. വൈകുന്നേരം ഖാനപാരയില്‍ ഒരു പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
അസമിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുള്ള അവസരത്തിനായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റുകളിലൂടെ അറിയിച്ചു.
”വിവിധ പദ്ധതികളില്‍ പങ്കെടുക്കാന്‍ നാളെ ഞാന്‍ അസമിലുണ്ടാകും. അസമിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ഞാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു.
രണ്ട് സുപ്രധാന പദ്ധതികള്‍ക്ക് ഞാന്‍ തറക്കല്ലിടും- എയിംസിനും ഐ.എ.ആര്‍.ഐക്കും. രണ്ട് പദ്ധതികളും അസമിന്റേയും വടക്കുകിഴക്കന്‍ മേഖലയുടേയും വികസനം വേഗത്തിലാക്കും.
ധോല- സദിയ പാലം നാളെ ഉദ്ഘാടനം ചെയ്യപ്പെടും. ഇത് നമ്മുടെ രാജ്യത്തെ ഏറ്റവും സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നാണ്.
വൈകുന്നേരം, ഖാനപാരയില്‍ ഒരു പൊതുസമ്മേളനത്തെ ഞാന്‍ അഭിസംബോധനചെയ്യും. നിങ്ങള്‍ക്കത് http://nm4.in/dnldapp ലൂടെ നിങ്ങളുടെ മൊബൈലില്‍ കാണാം”, പ്രധാനമന്ത്രി പറഞ്ഞു
I will be in Assam tomorrow to take part in various programmes. I am eagerly awaiting this opportunity to interact with people of Assam.
— Narendra Modi (@narendramodi) May 25, 2017
I shall lay the foundation stone for two key projects- AIIMS & IARI. Both projects will quicken the development of Assam & the Northeast.
— Narendra Modi (@narendramodi) May 25, 2017