Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനം : ഫലങ്ങളുടെ പട്ടിക

പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനം : ഫലങ്ങളുടെ പട്ടിക


ധാരണാപത്രങ്ങളും കരാറുകളും

1

2026-30 വർഷത്തേക്കുള്ള ഇന്ത്യാ ഗവണ്മെന്റും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് ഗവണ്മെന്റും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടി.

 

 

2

ഉസ്ബെക്കിസ്ഥാനിലെ ടെർമെസിൽ സ്ഥിതി ചെയ്യുന്ന ഫയാസ് ടെപെ, കരാ ടെപെ എന്നീ പുരാതന ബുദ്ധമത കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ കൾച്ചറൽ ഹെറിറ്റേജ് ഏജൻസിയും തമ്മിലുള്ള താല്പര്യ പത്രം.

 

 

3

ഇന്ത്യൻ സംസ്കാര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ആർക്കൈവ്സും ഉസ്ബെക്കിസ്ഥാൻ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള “ഉസ്ആർക്കൈവ്” ഏജൻസിയും തമ്മിൽ പുരാരേവഖാ പ്രവർത്തന മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം.

 

 

4

ആയുർവേദത്തിലും മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര രീതികളിലുമുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റും ഉസ്ബെക്കിസ്ഥാൻ  ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം.

5

5. ജിയോളജി, ധാതുവിഭവങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയുടെ ഖനി മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ  മൈനിംഗ് ഇൻഡസ്ട്രി ആൻഡ് ജിയോളജി മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

6

6. വിനോദസഞ്ചാര മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ ടൂറിസം മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ ടൂറിസം കമ്മിറ്റിയും തമ്മിലുള്ള 2026-28 കാലയളവിലേക്കുള്ള പങ്കാളിത്ത പദ്ധതി.

7

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്സിറ്റി ഓഫ് വേൾഡ് ഇക്കണോമി ആൻഡ് ഡിപ്ലോമസിയിലെ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിലുള്ള ധാരണാപത്രം.

8

സാമ്പത്തിക-ധനകാര്യ ചർച്ചകൾക്കായി ഇന്ത്യയുടെ ധനകാര്യ മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് സാമ്പത്തിക-ധനകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

9

പരിസ്ഥിതി സംരക്ഷണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് നാഷണൽ കമ്മിറ്റി ഓൺ ഇക്കോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ചും തമ്മിലുള്ള കരാർ.

10

പരിസ്ഥിതി സംരക്ഷണ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് നാഷണൽ കമ്മിറ്റി ഓൺ ഇക്കോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ചും തമ്മിലുള്ള കരാർ.

11

പങ്കാളിത്ത ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനവും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിലെ സമർഖണ്ഡ് മേഖലയും തമ്മിലുള്ള സഹകരണ കരാർ.

പ്രഖ്യാപനങ്ങൾ

ക്രമ നമ്പർ.

  ശീർഷകം     

1

ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ തന്ത്രപരമായ പങ്കാളിത്തം സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തൽ.

2

ആറൽ കടൽ മേഖലയിലെ വനവൽക്കരണത്തിനായി 1 ദശലക്ഷം യു.എസ് ഡോളർ സഹായം.

3

ഹിന്ദി ഭാഷ ഭാഷയ്ക്കായി ലാൽ ബഹാദൂർ ശാസ്ത്രി സ്കോളർഷിപ്പ് (100 സ്കോളർഷിപ്പുകൾ).

4

താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ ഐ.സി.സി.ആർ (ICCR) സംസ്‌കൃത പീഠം സ്ഥാപിക്കൽ.

5

ഇന്ത്യയിലെ യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് ഉസ്ബെക്കിസ്ഥാനിലെ ദേശീയ ക്യു.ആർ കോഡായ UZQR സ്‌കാൻ ചെയ്ത് വ്യാപാരികൾക്ക് പണമടയ്ക്കാൻ സഹായിക്കുന്നതിന് എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡും (NIPL) ഉസ്ബെക്കിസ്ഥാനിലെ നാഷണൽ ഇന്റർബാങ്ക് പ്രോസസിംഗ് സെന്റർ ജെ.എസ്.സിയു (NIPC) മായിട്ടുള്ള വാണിജ്യ കരാർ.

ക്രമ നമ്പർ.   ശീർഷകം     

 

-SK-