പിഎം ഇന്ത്യ
ചൈനീസ് പ്രസിഡന്റിന്റെ ക്ഷണ പ്രകാരം 2017 സെപ്തംബര് മൂന്ന് മുതൽ അഞ്ചു് വരെ ഒൻപതാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ സിയാമെൻ സന്ദർശിക്കും .
തുടർന്ന് , മ്യാന്മാർ പ്രസിഡന്റ് ഹു ത്തിൻ ജായുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 2017 സെപ്തംബര് അഞ്ചു് മുതൽ ഏഴ് വരെ മ്യാൻമാറിൽ ഔദ്യോഗിക സന്ദർശനം നടത്തും . ഇത് മ്യാൻമാറിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണ് .
സന്ദർശനത്തിനിടെ പ്രധാനമന്ത്രി, സ്റ്റേറ്റ് കൗൺസെലർ ഡൊ ആങ് സാൻ സൂചിയുമായി ഉഭയകക്ഷി താല്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും, പ്രസിഡന്റ് ഹു ത്തിൻ ജായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും . തലസ്ഥനമായ നൈ പീ തോയിലെ പരിപാടികൾക്ക് പുറമെ അദ്ദേഹം യാങ്കോണും , ബാഗാനും സന്ദർശിക്കും.