Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പുറപ്പെടുവിച്ച പത്ര പ്രസ്താവന

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പുറപ്പെടുവിച്ച പത്ര പ്രസ്താവന

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പുറപ്പെടുവിച്ച പത്ര പ്രസ്താവന

പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ പുറപ്പെടുവിച്ച പത്ര പ്രസ്താവന


വിശിഷ്ടരായ പ്രതിനിധികളെ,

സുഹൃത്തുക്കളെ,

നമസ്‌തെ,

കോണിച്ചിവ,

ഇവിടെ ടോക്യോയിലും, നേരത്തെ യെമാനാഷിയിലുള്ള തന്റെ വസതിയിലും ആബെ സാന്‍ എനിക്ക് നല്‍കിയ സ്‌നേഹപൂര്‍വ്വമായ സ്വാഗതം എന്റെ ജപ്പാന്‍ സന്ദര്‍ശനത്തെ കൂടുതല്‍ അവിസ്മരണീയമാക്കി. കിഴിക്കിന്റെയും, പടിഞ്ഞാറിന്റെയും സംസ്‌കാരങ്ങളിലെ മികച്ച മൂല്യങ്ങളുടെ ഉത്തമമായ സംയോജനമാണ് ജപ്പാന്‍. മനുഷ്യ വികസനം എന്നത് പുരാതനവും, നവീനവുമായ മാര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ലെന്നും, മറിച്ച് അവയുടെ സഹവര്‍ത്തിത്വവും സര്‍ഗ്ഗാത്മകതയുമാണെന്ന് നമ്മെ പഠിപ്പിച്ച മഹത്തായ അതേ രാഷ്ട്രമാണിത്. പുതുമയെ സ്വീകരിക്കലും, പഴമയെ ആദരിക്കലും – ലോക നാഗരികതയില്‍ ജപ്പാന്റെ മുഖ്യ സംഭാവന ഇതാണ്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വളരെ അടുത്ത സമാനതകളില്‍ ഒന്ന് കൂടിയാണിത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളുടെ ആഴവും, വിസ്തൃതിയും ഉണ്ട്. ജനാധിപത്യ മൂല്യങ്ങള്‍, സ്വാതന്ത്ര്യം , നിയമവാഴ്ച മുതലായവയോടുള്ള സമാനമായ പ്രതിബദ്ധതയില്‍ അധിഷ്ഠിതമാണ് ഈ ബന്ധങ്ങള്‍. നമ്മുടെ ബന്ധങ്ങളുടെ ഭാവി വികസനം സംബന്ധിച്ച മഹത്തായ കാഴ്ചപ്പാടിനെ കുറിച്ച് ആബേ സാനുമൊത്ത് ഇന്നലെയും, ഇന്നുമായി വളരെ ഫലപ്രദമായ സംഭാഷണം നടന്നു. ഇന്ന് ഞങ്ങള്‍ ഈ കാഴ്ചപ്പാടില്‍ ഒപ്പ് വച്ചു. നാളെ ഇത് നമ്മുടെ ഭാവിക്ക് ഒരു പുതു വെളിച്ചം പകരും. ആരോഗ്യം മുതല്‍ പ്രതിരോധം വരെയും, കടല്‍ മുതല്‍ ബഹിരാകാശം വരെയുള്ള സുരക്ഷയുടെ കാര്യത്തിലും സൈബര്‍ സുരക്ഷയുടെ കാര്യത്തിലും ഡിജിറ്റല്‍ പങ്കാളിത്തത്തിന് വര്‍ദ്ധിച്ച വേഗം വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ യോജിപ്പാണ്. ജപ്പാനിലെ നിക്ഷേപകര്‍ ഇന്ന് 2.5 ബില്ല്യന്‍ ഡോളറിന്റെ പുതിയ നിക്ഷേപം ഇന്ത്യയ്ക്കായി പ്രഖ്യാപിച്ചുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇത് ഇന്ത്യയിലെ ഏകദേശം 30,000 പേര്‍ക്ക് തൊഴില്‍ നല്‍കും. ഉഭയകക്ഷി പണകൈമാറ്റ സൗകര്യത്തിനുള്ള കരാര്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പ് വച്ചത് സാമ്പത്തിക പങ്കാളിത്തത്തില്‍ നമ്മുടെ വര്‍ദ്ധിച്ച് വരുന്ന അടുപ്പം പ്രതിഫലിക്കുന്നു.

സുഹൃത്തുക്കളെ,

21-ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്. പക്ഷേ അതിന്റെ ഘടനയെയും, ഘടകങ്ങളെയും കുറിച്ച് ചോദ്യങ്ങള്‍ ഉണ്ട്. ആര്‍ക്കാണ് ഗുണമുണ്ടാവുക, എന്താണ് ചെയ്യേണ്ടത്, അങ്ങനെ നിരവധി ചോദ്യങ്ങളുണ്ട്. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണമില്ലാതെ 21-ാം നൂറ്റാണ്ടിന് ഏഷ്യയുടെ നൂറ്റാണ്ടാകാന്‍ കഴിയില്ല. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള 2+2 ചര്‍ച്ചയ്ക്ക് ഞാനും ആബേ സാനും സമ്മതിച്ചിട്ടുണ്ട്. ലോകത്ത് സമാധാനവും, ഭദ്രതയും പരിപോഷിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം. അന്താരാഷ്ട്ര സൗര സഖ്യത്തിലേയ്ക്ക് ജപ്പാന്റെ കടന്ന് വരവ് ലോക താല്‍പ്പര്യത്തിനായുള്ള മറ്റൊരു സഹകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്.

സുഹൃത്തുക്കളെ,

അടുത്ത വര്‍ഷം ജപ്പാന്‍ ഒസാക്കയില്‍ ജി.-20 ഉച്ചകോടിയ്ക്ക് ആതിഥ്യമരുളും. റഗ്ബി ലോക കപ്പും അടുത്തവര്‍ഷം ജപ്പാനില്‍ നടക്കും. ഈ ടൂര്‍ണമെന്റ് ആദ്യമായിട്ടാണ് ഏഷ്യയില്‍ നടക്കുന്നത്. അതിന് ശേഷം 2020 ല്‍ ഒളിംപിക്‌സും ടോക്യോയില്‍ അരങ്ങേറും. ഈ വരുന്ന എല്ലാ സുപ്രധാന ആഗോള പരിപാടികള്‍ക്കും എന്റെ പേരിലും, മൊത്തം ഇന്ത്യയുടെ പേരിലും ഊഷ്മളമായ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളെ,

ജപ്പാന്റെ കെയ്‌സന്‍ തത്വശാസ്ത്രത്തെപ്പോലെ ഇന്ത്യ-ജപ്പാന്‍ ബന്ധങ്ങളിലെ പുരോഗതി അനന്തമാണ്. ഈ ബന്ധങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി ആബേയ്‌ക്കൊപ്പം ഞാനും പ്രതിജ്ഞാബദ്ധനാണ്. ഒരിക്കല്‍ കൂടി ആബേ സാനിനും, ജപ്പാന്‍ ഗവണ്‍മെന്റിനും, നിങ്ങള്‍ക്കൊരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒപ്പം ഹൃദയംഗമമായ ആശംസകളും നേരുന്നു.

ഡോമോ അരിഗാതോ ഗൊസായിമാസു