Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ദേശീയ കൈത്തറിദിന സന്ദേശം


ദേശീയ കൈത്തറി ദിനത്തില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ സന്ദേശം:

‘കൈത്തറി മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുമെന്നും നിത്യജീവിതത്തില്‍ കൈത്തറി ഉല്‍പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുമെന്നും ദേശീയ കൈത്തറി ദിനത്തില്‍ നമുക്കു പ്രതിജ്ഞയെടുക്കാം.

നമ്മുടെ കൈത്തറി മേഖല വൈജാത്യം നിറഞ്ഞതും പരിസ്ഥിതി സൗഹൃദപരവും എത്രയോ നെയ്ത്തുകാര്‍ക്കു തൊഴില്‍ ലഭ്യമാക്കാന്‍ ശേഷിയുള്ളതുമാണ്. ഈ മേഖലയ്ക്കു നാം നല്‍കുന്ന പിന്തുണ അവര്‍ക്കു പ്രോല്‍സാഹനമായിത്തീരും.

കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് ഏറെ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനാല്‍ ഈ മേഖലയ്ക്ക് ഊര്‍ജം പകരുന്നതു സ്ത്രീശാക്തീകരണത്തിനും സഹായകമാകും.’