പിഎം ഇന്ത്യ
ബിഹാറിലെ മധുബാനി ജില്ലയില്‍ ബെന്നിപ്പാട്ടിക്കു സമീപം 2016 സെപ്തംബര്‍ 19നും, പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയില്‍ അട്ടാരിയില്‍ മുഹാവ ഗ്രാമത്തിനടുത്ത് 2016 സെപ്തംബര്‍ 20നും ഉണ്ടായ ബസ്സപകടങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖമറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി(പിഎംഎന്‍ആര്‍എഫ്) യില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മരണപ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, പ്രധാനമന്ത്രി എക്‌സ്- ഗ്രാഷ്യ അനുവദിച്ചു.