പിഎം ഇന്ത്യ
ധാരണാപത്രങ്ങളുടെ പേര്
· നൈപുണ്യ വികസനത്തിനും, തൊഴില്‍ പരിശീലനത്തിനും വേണ്ടി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവും ഫ്രഞ്ച് ദേശീയ വിദ്യാഭ്യാസ, യുവജന മന്ത്രാലയവും തമ്മിലുള്ള ഭരണസംബന്ധമായ ക്രമീകരണം.
· കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിനുകീഴിലുള്ള ദേശീയ സൗരോര്‍ജ്ജ സ്ഥാപനവും (എന്‍ഐഎസ്ഇ), ഫ്രഞ്ച് ബദല്‍ ഊര്‍ജ്ജ, ആണവോര്‍ജ്ജ കമ്മീഷനും (സിഎഎ) തമ്മിലുള്ള ധാരണാപത്രം.
· കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ ശാസ്ത്ര സൊസൈറ്റിയായ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗും (സി-ഡാക്) എടിഒഎസും തമ്മിലുള്ള സഹകരണ കരാര്‍.
· സമുദ്ര മേഖലയില്‍ സംയുക്ത ബോധവല്‍ക്കരണത്തിനായി ഐഎസ്ആര്‍ഒയും, സിഎന്‍ഇഎസ് ഫ്രാന്‍സും തമ്മിലുള്ള ഉടമ്പടി നടപ്പിലാക്കല്‍.