Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും


1. ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിനിയോഗത്തിന് സാറ്റ്‌കോം ശൃംഖല സ്ഥാപിക്കാന്‍ ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ വിവര സാങ്കേതികവിദ്യാ- ടെലികോം വകുപ്പും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കു വേണ്ടി ബഹിരാകാശ വകുപ്പിലെ ഐ.എസ്.ആര്‍.ഒ. കേന്ദ്ര ഓഫീസിലെ സാറ്റ്‌കോം-പൊ ജയറക്ടരും ഭൂട്ടാനുവേണ്ടി വിവര, വിനിമയ മന്ത്രാലയത്തിലെ ഡി.ഐ.ടി.ടി. ഡയറക്ടറും ഒപ്പുവെച്ചു.

2. നാഷണല്‍ നോളജ് നെറ്റുവര്‍ക്കും (എന്‍കെഎന്‍) ഭൂട്ടാന്റെ ഡ്രക്ക് ഗവേഷണ, വിദ്യാഭ്യാസ ശൃംഖലയും (ഡ്രക്ക്‌റെന്‍) തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി വ്യോമയാന മന്ത്രാലയത്തിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ശ്രീ. അരബിന്ദോ ഹണ്ടയും ഭൂട്ടാനുവേണ്ടി വിവര, വിനിമയ മന്ത്രാലയത്തിലെ ആക്റ്റിങ് സെക്രട്ടറി ശ്രീ. പെംബ വാങ്ചുക്കും ഒപ്പുവെച്ചു.

3. വിമാന അപകട അന്വേഷണങ്ങള്‍ക്ക് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ( എഎഐബി)യും ഭൂട്ടാന്റെ എയര്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റും (എഎഐയു) തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി എന്‍.കെ.എന്‍. പ്രോജക്റ്റ് ഡയറക്ടര്‍ ആര്‍.എസ്.മണിയും ഭൂട്ടാനുവേണ്ടി വിവര, വിനിമയ മന്ത്രാലയത്തിലെ ഡി.ഐ.ടി.ടി. ഡയറക്ടര്‍ ശ്രീ. ജിഗ്മെ ടെന്‍സിനും ഒപ്പുവെച്ചു.

10. പിറ്റിസി ഇന്ത്യാ ലിമിറ്റഡും ഭൂട്ടാന്റെ ഡ്രക്ക് ഗ്രീന്‍ പവര്‍ കോര്‍പറേഷനും തമ്മില്‍ മാംഗ്‌ഡെച്ചു ജലവൈദ്യുത പദ്ധതി വഴി വൈദ്യുതി വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായുള്ള കരാര്‍. ഇന്ത്യക്കു വേണ്ടി പിറ്റിസി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ദീപക് അമിതാഭും ഭൂട്ടാനുവേണ്ടി ഡ്രക്ക് ഗ്രീന്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ദാഷോ ചെവാങ് റിന്‍സിനും ഒപ്പുവെച്ചു.

5. ഭൂട്ടാന്‍ നാഷണല്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയും തമ്മില്‍ നീതിന്യായ പഠനത്തിനും ഈ മേഖലയിലെ പരസ്പര കൈമാറ്റങ്ങള്‍ക്കും ഉള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീമതി രുചിച കാംബോജും ഭൂട്ടാനുവേണ്ടി ഭൂട്ടാന്‍ ദേശീയ നിയമ പഠന കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ബഹുമാനപ്പെട്ട ശ്രീ. ജഡ്ജ് ലോബ്‌സാങ് റിന്‍സിന്‍ യാര്‍ഗെയും ഒപ്പുവെച്ചു.

6. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നിയമ വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയും തിംഫുവിലെ ജിംഗ്മെ സിംഗ്യെ വാംഗ്ചുക് സ്‌കൂള്‍ ഓഫ് ലോയും തമ്മില്‍ ധാരണാപത്രം. ഇന്ത്യക്കുവേണ്ടി വൈസ് ചാന്‍സലര്‍ (എഫ്.എ.സി.) (ഡോ) എം.കെ.രമേഷും ഭൂട്ടാനുവേണ്ടി ജിംഗ്മെ സിംഗ്യെ വാംഗ്ചുക് സ്‌കൂള്‍ ഓഫ് ലോ ഡീന്‍ ശ്രീ. സഞ്ജയ് ദോര്‍ജീയും ഒപ്പുവെച്ചു.

7. ഭൂട്ടാനിലെ റോയല്‍ സര്‍വകലാശാലയും ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂരും തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ പ്രഫ. അഭയ് കരന്തികറും ഭൂട്ടാനുവേണ്ടി റോയല്‍ ഭൂട്ടാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീ. നിദുപ്‌ദോര്‍ജിയും ഒപ്പുവെച്ചു.

8. ഭൂട്ടാനിലെ റോയല്‍ സര്‍വകലാശാലയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുംബൈയും തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ പ്രഫ. സുഭാശിഷ് ചൗധരിയും ഭൂട്ടാനുവേണ്ടി റോയല്‍ ഭൂട്ടാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീ. നിദുപ്‌ദോര്‍ജിയും ഒപ്പുവെച്ചു.

9. ഭൂട്ടാനിലെ റോയല്‍ സര്‍വകലാശാലയും നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സില്‍ചറും തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സില്‍ചര്‍ ഡയറക്ടര്‍ ശിവജി ബന്ധോപാധ്യായയും ഭൂട്ടാനുവേണ്ടി റോയല്‍ ഭൂട്ടാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീ. നിദുപ്‌ദോര്‍ജിയും ഒപ്പുവെച്ചു.

10. ഭൂട്ടാനിലെ റോയല്‍ സര്‍വകലാശാലയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡെല്‍ഹിയും തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി ഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫ. വി.രാംഗോപാല്‍ റാവുവും ഭൂട്ടാനുവേണ്ടി റോയല്‍ ഭൂട്ടാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീ. നിദുപ്‌ദോര്‍ജിയും ഒപ്പുവെച്ചു.