Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സി.ഇ.ഒ


ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഇന്ന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ച് സുന്ദർ പിച്ചൈയെ കണ്ടുമുട്ടിയതിൽ വലിയ സന്തോഷമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഈ രംഗത്തെ നമ്മുടെ കഴിവുറ്റ വിദ്യാർത്ഥികളുമായും പ്രൊഫഷണലുകളുമായും ചേർന്ന് ഗൂഗിളിന് എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.”

@sundarpichai”

***

NK