Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു


ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു.

ഇരുവരും പരസ്പരം ദീപാവലി ആശംസകള്‍ നേര്‍ന്നു.

ശാസ്ത്ര-സാങ്കേതികം, ധനകാര്യം, വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും എന്നിവ ഉള്‍പ്പെടെ ഏറെ മേഖലകളില്‍ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള ഏറെ സാധ്യതകളുണ്ടെന്ന് ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു.

അടുത്ത ആഴ്ച ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. യൂറോപ്പിനു പുറത്തുള്ള ഒരു രാജ്യത്തേക്കു തെരേസ മേയ് നടത്തുന്ന ആദ്യത്തെ ശ്രദ്ധേയമായ ഉഭയകക്ഷി സന്ദര്‍ശനമാണിത്.