Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയെ എം.ഇ.ഡി.ഇ.എഫ്. (ഫ്രാന്‍സ്) പ്രസിഡന്റ് സന്ദര്‍ശിച്ചു


എം.ഇ.ഡി.ഇ.എഫ്. (ഫ്രാന്‍സ്) പ്രസിഡന്റ് ശ്രീ. പിയര്‍ ഗറ്റാസ്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

2015 ഏപ്രിലില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ആ രാജ്യത്തുള്ള പ്രമുഖ ബിസിനസ്സുകാരുമായി ആശയവിനിമയം നടത്തിയതിനെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇരുരാജ്യത്തെയും ബിസിനസ് പ്രമുഖര്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ചു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാരവും നിക്ഷേപകബന്ധവും ശക്തമായി വരുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ ശ്രീ. ഗറ്റാസ് വിവരിച്ചു.

ഇന്ത്യയുടെ ആദ്യ പത്തു പ്രത്യക്ഷ വിദേശ നിക്ഷേപ സ്രോതസ്സുകളിലൊന്നാണ് ഫ്രാന്‍സെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയിലെ മാറിവരുന്ന ബിസിനസ് സാഹചര്യവും വളര്‍ന്നുവരുന്ന നിക്ഷേപസാധ്യതകളും ഉപയോഗപ്പെടുത്താന്‍ ഫ്രഞ്ച് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.