Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കോഴിക്കോട് ഐ.ഐ.എമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ പ്രസംഗം


 

ബഹുമാനപ്പെട്ട അതിഥികളെ, മഹതികളെ മഹാന്മാരെ, സുഹൃത്തുക്കളെ, അഭിമാന സ്ഥാപനമായ കോഴിക്കോട് ഐ.ഐ.എം പോലുള്ളിടത്ത് ഇന്ത്യന്‍ ചിന്തകളുടെ ആഗോളവല്‍ക്കരണം എന്ന കോണ്‍ഫറന്‍സിനെ അഭിസംബോധനചെയ്യുന്നതില്‍ എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്. ഇത്തരം അറിയപ്പെടുന്ന പഠനകേന്ദ്രങ്ങള്‍ ഇതുപോലുള്ള വിഷയങ്ങളില്‍ താല്‍പര്യം കാട്ടുന്നുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് ഈ കാമ്പസില്‍ ഒരു വിശേഷ സ്ഥാനം ലഭിക്കുന്ന സമയത്ത് നമ്മള്‍ ഇന്ത്യന്‍ ചിന്തകളുടെ ആഗോളവല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നത് ആകസ്മികമല്ല. ഇന്ത്യന്‍ ചിന്തകളെ ആഗോളവല്‍ക്കരിച്ചതില്‍ സ്വാമി വിവേകാനന്ദന്റെ പങ്ക് ആര്‍ക്ക് വിസ്മരിക്കാനാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1893ല്‍ ചിക്കാഗോയില്‍ നടത്തിയ തന്റെ ജനപ്രിയപ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇന്ത്യന്‍ ധാര്‍മ്മികതയുടെ മിന്നലൊളികള്‍ നല്‍കിയിരുന്നു. നമുക്കെല്ലാം അറിയാവുന്നതുപോലെ അദ്ദേഹം തന്റെ പ്രസംഗം ” അമേരിക്കയിലെ സഹോദരീ, സഹോദരന്മാരെ” എന്ന അഭിസംബോധനയോടെ തുടങ്ങിയപ്പോള്‍ വന്‍ കൈയടികള്‍ അവിടെ മുഴങ്ങിയിരുന്നു. അതൊരു മാന്ത്രികതയായിരുന്നു. വാക്കുകളിലെ മാന്ത്രികയായിരുന്നില്ല. സാര്‍വലോക സാഹോദര്യത്തോടുള്ള ഇന്ത്യയുടെ ദൃഢവിശ്വാസവും പ്രതിജ്ഞാബദ്ധതയുമാണ് അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
സുഹൃത്തുക്കളെ, ഇന്ത്യന്‍ ചിന്തകള്‍ ഊര്‍ജ്ജസ്വലവും വൈവിധ്യവുമാണ്. അത് സ്ഥായിയായതും പരിണമിക്കുന്നതുമാണ്. ഒരു ലക്ചറിലോ ഒരു സെമിനാറിലോ, ഒരു പുസ്തകത്തിലോ ഒതുക്കാന്‍ കഴിയുന്നതിനെക്കാള്‍ വിശാലമായതാണ് അത്. എന്നാല്‍ വിശാലമായി ഇന്ത്യന്‍ മൂല്യങ്ങളുടെ കേന്ദ്രമായി ചില ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അനുകമ്പ, ഐക്യം, നീതി, സേവനം, തുറന്നചിന്ത എന്നിവയാണ് അവ.
സുഹൃത്തുക്കളെ, ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിക്കട്ടെ. ആദ്യമായി പ്രാധാന്യം നല്‍കേണ്ടതായി മനസില്‍ വരുന്നത്, സമാധാനം, ഐക്യം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങളാണ്. നിരവധി സംസ്ഥാനങ്ങള്‍, അനവധി ഭാഷകള്‍, വിവിധതരം ഭാഷാന്തരങ്ങള്‍, പലതരം വിശ്വാസങ്ങള്‍, അനവധി ആചാരങ്ങളും പാരമ്പര്യങ്ങളും വിവിധതരം ഭക്ഷണശീലങ്ങള്‍ പലതരത്തിലുള്ള ജീവിതരീതികള്‍, വിവിധതരത്തിലുള്ള വസ്ത്രധാരണരീതികള്‍. എന്നിട്ടും നൂറ്റാണ്ടുകളായി നമ്മള്‍ സമാധാനത്തോടെ ജീവിക്കുന്നു. നൂറ്റാണ്ടുകളായി നമ്മള്‍ ലോകത്തെ നമ്മുടെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു. പലതിനും കഴിയാതിരുന്നപ്പോഴും നമ്മുടെ സംസ്‌കാരം അഭിവൃദ്ധിപ്പെട്ടു. എന്തുകൊണ്ട്? എന്തെന്നാല്‍ ഇവിടെ ഒരാള്‍ സമാധാനവും ഐക്യവും കണ്ടെത്തുന്നു.
സുഹൃത്തുക്കളെ, വളരെ ലളിതവല്‍ക്കരിക്കപ്പെട്ടതും ആപേക്ഷികമായതുമായ ആചാരങ്ങള്‍ നയിക്കുന്ന ജീവിച്ചിരിക്കുന്ന പാരമ്പര്യങ്ങളാണ് നമ്മുടെ ചിന്തകള്‍ എന്നതാണ് നമ്മുടെ കരുത്ത്. ഈ ആചാരങ്ങള്‍ കഠിനമോ :——–ഏകമാനമുള്ളവയോ അല്ല. സത്യത്തില്‍ അതിന്റെ സൗന്ദര്യം എന്നത് അത് വ്യത്യസ്തമായും ആചരിക്കാമെന്നതാണ്.
സുഹൃത്തുക്കളെ, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖുമതം തുടങ്ങിയ ഊര്‍ജ്ജസ്വലമായ വിശ്വാസങ്ങള്‍ ലോകത്തിന് നല്‍കിയ നാടാണ് നമ്മുടേത്. ഈ ഭൂമിയിലാണ് സൂഫി പാരമ്പര്യം അഭിവൃദ്ധി പ്രാപിച്ചത്. അഹിംസയാണ് ഇതിന്റെയെല്ലാം മര്‍മ്മം. 20-ാം നൂറ്റാണ്ടില്‍ മഹാത്മാഗാന്ധി ഈ ആശയങ്ങളുടെ ജേതാവാകുകയും അത് നമ്മുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്തു. അതേസമയം അത് പുറത്തുള്ള ലക്ഷക്കണക്കിന് പേര്‍ക്ക് കരുത്തുപകരുകയും ചെയ്തു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറോ അല്ലെങ്കില്‍ നെല്‍സണ്‍ മണ്ടേലയോ അതുമല്ലെങ്കില്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോ ആകട്ടെ, എല്ലാവരും ഗാന്ധിജിയില്‍ നിന്നാണ് പ്രചോദനം കൊണ്ടത്. രണ്ടു ലോകമഹായുദ്ധങ്ങളിലും നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ ലോകയുദ്ധങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു അവകാശവാദം പോലും ഇല്ലാതിരുന്നിട്ടും അവര്‍ ധീരതയോടെ പോരാടി. നമ്മള്‍ ഒരിക്കലും ആരുടെയെങ്കിലും ഭൂമിയോ വിഭവങ്ങളോ ആഗ്രഹിച്ചില്ല. എന്നാലും നമ്മുടെ സൈനികര്‍ സമാധാനത്തിന് വേണ്ടി പോരാടി. പതിറ്റാണ്ടുകളായി ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍ ആഗോളതലത്തില്‍ വളരെ പ്രധാനപ്പെട്ട സംഭാവന നല്‍കികൊണ്ട് ഇന്ത്യ നില്‍ക്കുന്നു.
വളരെ സംഘര്‍ഷഭരിതമായ ഏതെങ്കിലും മേഖലകള്‍ക്ക് സമാധാനത്തിന്റെ വായു ശ്വസിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ നമ്മുടെ സൈനികര്‍ക്ക് പങ്കുവഹിക്കാനുണ്ടായിരുന്നു. ബുദ്ധിയില്ലാത്ത വിദ്വേഷം, അക്രമാസക്തി, സംഘര്‍ഷം, ഭീകരവാദം, എന്നിവയില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്ന ഒരു ലോകത്ത്, ഇന്ത്യന്‍ രീതിയിലുള്ള ജീവിതം പ്രതീക്ഷകളുടെ രശ്മി വാഗ്ദാനം ചെയ്യുന്നു. സംഘര്‍ഷങ്ങളെ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ രീതി മൃഗീയമായ ശക്തി ഉപയോഗിച്ചല്ല, മറിച്ച് ചര്‍ച്ചകളുടെ കരുത്തുപയോഗിച്ചാണ്.
സുഹൃത്തുക്കളെ, ഇന്ത്യ സമാധാനത്തിലും ഐക്യത്തിലും വിശ്വസിക്കുന്നുവെന്ന് നമ്മള്‍ പറയുമ്പോള്‍ അതില്‍ പ്രകൃതിമാതാവിനോടും നമ്മുടെ പരിസ്ഥിതിയോടുമുള്ള ഐക്യവും ഉള്‍ക്കൊള്ളുന്നു.
വേദങ്ങള്‍ പറയുന്നു यां रक्षन्त्यस्वप्ना विश्वदानीं देवा भूमिं पृथिवीमप्रमादम्
എല്ലാ ജീവരൂപങ്ങളും ആശ്രയിക്കുന്ന ഭൂമി മാതാവിനെ എല്ലാം നല്‍കുന്നവരായാണ് കണക്കാക്കുന്നത്.
ഭൂമിയെ നമ്മുടെ മാതാവായിട്ടാണ് നമ്മുടെ പാരമ്പര്യം പരിഗണിക്കുന്നത്. ഇന്ത്യയില്‍ ദൈവീകതയെന്നത് നിരവധി മൃഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്. സസ്യജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് കൗടില്യന്‍ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ഇന്ന് കൈക്കൊള്ളുന്ന വിവിധ പരിശ്രമങ്ങളില്‍ ഇതിന്റെ അംശങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. മലീമസമല്ലാത്ത നാളെയ്ക്ക് വേണ്ടി സൗരോര്‍ജ്ജം പരമാവധി പ്രയോജന പ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ രൂപീകരിക്കുന്നതിന് ഇന്ത്യ നേതൃത്വം ഏറ്റെടുത്തു. പുനരുപയോഗ ഊര്‍ജ്ജം ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമത്തില്‍ നാം നമ്മെതന്നെ അര്‍പ്പിച്ചിരിക്കുകയാണ്. എല്‍.ഇ.ഡി ബള്‍ബ് സ്വീകരിക്കാനുള്ള ഇന്ത്യയുടെ ബഹുജനപ്രസ്ഥാനം ഊര്‍ജ്ജ സംരക്ഷണത്തിന് സവിശേഷമായ സംഭാവന നല്‍കിയിട്ടുണ്ട്. 36 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തു. ഒരു കോടി തെരുവിളക്കുകള്‍ എല്‍.ഇ.ഡിയില്‍ മാറ്റിസ്ഥാപിച്ചു. ഇത് ഏകദേശം 25,000 കോടി രൂപയുടെ ലാഭമാണുണ്ടാക്കിയത്. 4 കോടി ടണ്ണിലധികം കാര്‍ബണ്‍ഡയോക്‌സൈഡ് വികിരണവും കുറച്ചു. വലിയതോതിലുള്ള ഊര്‍ജ്ജ സംരക്ഷണവും ഇതോടൊപ്പമുണ്ട്.
ബഹുമാനപ്പെട്ട അതിഥികളെ, 2006-ല്‍ ഇന്ത്യയുടെ കടുവകളുടെ എണ്ണം ഇരട്ടിയായി. ഇന്ന് ഏകദേശം 2,970 കടുവകളുടെ വീടാണ് ഇന്ത്യ. ലോകത്തെ കടുവകളുടെ എണ്ണത്തില്‍ മൂന്നിലൊന്നും ഇന്ന് ഇന്ത്യയിലാണ്. കടുവകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ആവാസവ്യവസ്ഥകളിലൊന്ന് നമ്മുടെ നാടാണ്. പിന്നിലോട്ട്‌നോക്കിയാല്‍ 2010 ല്‍ 2022 ഓടെ കടുവകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ലോകം സമ്മതിച്ചിരുന്നു. നമ്മള്‍ നേരത്തെതന്നെ അത് നേടിയെടുത്തു!
അതുപോലെ 2010 മുതല്‍ 2015 വരെയുള്ള കണക്കെടുത്താല്‍ സിംഹത്തിന്റെ എണ്ണത്തില്‍ ഏകദേശം 30%ന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2010ല്‍ 411 ആയിരുന്നു എണ്ണം. എന്നാല്‍ ഇന്ന് ആ എണ്ണം 600ന് മുകളിലാണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
സുഹൃത്തുക്കളെ, ഇന്ത്യയുടെ വനപരിധി വളരുകയാണ്. 2014ല്‍ സംരക്ഷിതമേഖലകളുടെ എണ്ണം 692 ആയിരുന്നു. 2019ല്‍ ഇത് ഏകദേശം 860 ആയി ഉയര്‍ന്നു. 2014ല്‍ 43 സാമൂഹിക സംരക്ഷിത കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 100ലധികമായി. ഈ വസ്തുതകള്‍ നിരവധി പരിസ്ഥിതി-വന സ്‌നേഹികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ട്. മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടി നിങ്ങള്‍ കണ്ടിരിക്കും. ഇത് ഇന്ത്യയിലേക്കുള്ള താല്‍പര്യത്തിന് നേതൃത്വം നല്‍കി.
സുഹൃത്തുക്കളെ, ഇന്ന് പരിപൂര്‍ണ്ണ ശ്രദ്ധയോടെയുള്ള ജീവിതം, ആരോഗ്യ ബോധത്തോടെയുള്ള ഭക്ഷണം, വിവിധതരത്തിലുള്ള ആരോഗ്യ ദിനചര്യകള്‍ എന്നാലും വളരെ ജീനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ലോകത്താകമാനം ജനപ്രിയമായിരിക്കുന്ന ഈ ആരോഗ്യചര്യകളില്‍ പലതിന്റെയും വേരുകള്‍ ഇന്ത്യയിലാണെന്നത് നിങ്ങള്‍ക്കറിയാമോ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇന്ത്യയില്‍ നിന്നുള്ള സന്യാസിമാര്‍ യോഗ പരിശീലിക്കുകയും ലോകത്തിന് ആയുര്‍വേദം നല്‍കുകയും ചെയ്തിരുന്നു. യോഗ എന്നത് വെറും ഒരു കൂട്ടം വ്യായാമം മാത്രമല്ല. അതിനെക്കാളും വലുതാണ്. യോഗ എന്നത് സൗഖ്യത്തിന്റേയും ശരീരക്ഷമതയുടേയും മാര്‍ഗ്ഗമാണ്. ഇത് ശരീരക്ഷമതയുള്ള ശരീരത്തിലേക്കും ആരോഗ്യകരമായ മനസിലേക്കും നയിക്കുന്നു. ഐ.ഐ.എം സമൂഹം എന്നത് വളരെ ഉജ്ജ്വലമായതും എന്നാല്‍ ഏറ്റവും തിരക്കുള്ളതുമായ ഒരു കൂട്ടം ആളുകളാണ്. വളരെ മികച്ച തൊഴില്‍ സാദ്ധ്യതകള്‍ക്കൊപ്പം വളരെ സമ്മര്‍ദ്ദമുള്ള ദിനചര്യകളും കൊണ്ടുവരുന്നു. അവരോടെല്ലാം യോഗക്ക് വേണ്ടി സമയം നീക്കിവയ്ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതുകൊണ്ടുവരുന്ന ഗുണപരമായ മാറ്റം നിങ്ങള്‍ക്ക് കാണാനാകും.
സുഹൃത്തുക്കളെ, ഈ ഭൂമിയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഘടകം എന്നത് സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനവും, പ്രാധാന്യവും ആദരവുമാണ്. ????????????? സ്ത്രീകള്‍ ദൈവീകതയുടെ സാക്ഷാത്കാരമാണ്. സ്ത്രീശാക്തീകരണത്തിനുള്ള കാഹളധ്വനി നൂറ്റാണ്ടുകള്‍തോറും ഇന്ത്യന്‍ ചിന്താനേതാക്കള്‍ മുഴക്കിയിരുന്നു. ഇന്ത്യയിലെ ഭക്ത പുണ്യാത്മാക്കളെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? രാജാറാം മോഹന്‍ റായിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിനെയും പോലുള്ള മഹാന്മാരുടെ പങ്ക് ആര്‍ക്കാണ് വിസ്മരിക്കാനാകുക? മഹാമ്താ ഫൂലേയുടെയും സാവിത്രിഭായി ഫൂലേയുടെയും പരിശ്രമങ്ങളെ ആര്‍ക്കാണ് മറക്കാനാകുക?
മിക്കവാറും പാശ്ചാത്തരാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് പതിറ്റാണ്ടുകള്‍ എടുത്തെങ്കില്‍ നമ്മുടെ ഭരണഘടനാശില്‍പ്പികള്‍, ആദ്യ ദിവസം മുതല്‍ തന്നെ വനിതകള്‍ക്ക് വോട്ടവകാശം ഉറപ്പിച്ചു.
ഇന്ന് മുദ്രാവായ്പയുടെ ഗുണഭോക്താക്കളില്‍ 70%വും സ്ത്രീകളാണ്. നമ്മുടെ സായുധസേനയിലും വനിതകള്‍ വളരെ സജീവമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഒരു കൂട്ടം വനിതാ നാവിക ഉദ്യോഗസ്ഥര്‍ സമുദ്രമാര്‍ഗ്ഗത്തിലൂടെ ലോകമാകെ കറങ്ങി! അത് ചരിത്രമായിരുന്നു.
ഇന്ന് ഏറ്റവും കൂടുതല്‍ വനിതാ എം.പിമാരുള്ളത് ഇന്ത്യയിലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം വളരെ ഉയര്‍ന്നതായിരുന്നു.
സുഹൃത്തുക്കളെ ഇന്ത്യ തുറന്ന മനസ് ആഘോഷിക്കുകയാണ്.
”എന്റെ വീടിന്റെ എല്ലാവശവും ഭിത്തികളും ജനാലകള്‍ അടച്ചുപൂട്ടി വീര്‍പ്പുമുട്ടിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല, എല്ലാ രാജ്യങ്ങളിലേയും സംസ്‌ക്കാരം എന്റെ വീട്ടില്‍ കഴിയുന്നത്ര സ്വാതന്ത്ര്യത്തോടെ വിടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എന്റെ കാലുകൊണ്ട് ഏതെങ്കിലും അണയ്ക്കുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നു.”
എന്ന് പറഞ്ഞുകൊണ്ട് മഹാത്മാഗാന്ധി ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.:
നമ്മുടെ സ്വന്തം സംസ്‌ക്കാരത്തില്‍ അഭിമാനിക്കാന്‍ സാധിക്കുമ്പോള്‍ തന്നെ മറ്റ് സംസ്‌ക്കാരങ്ങള്‍ക്കായി തുറന്ന മനസ്സോടെയും അവയോട് ഐക്യത്തോടെയും ഇരിക്കാന്‍ കഴിയുമെന്നും ഗാന്ധിജി കാട്ടിത്തന്നു.
സുഹൃത്തുക്കളെ, എവിടെയാണോ ഈ തുറന്നമനസുള്ളത്, വ്യത്യസ്ത അഭിപ്രായങ്ങളോട് ബഹുമാനമുള്ളത്, നവീനാശയങ്ങള്‍ സ്വാഭാവികമാണ്. ഇന്ത്യയുടെ നവീന ആശയ ശുഷ്‌ക്കാന്തി ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. ശൂന്യയുടെ ആശയം നമ്മുടെ ഭൂമിയിലാണ് ജനിച്ചത്, മിക്കവാറും ഏറ്റവും സാര്‍വത്രികവും വിപ്ലവകരവുമായ ആശയം. അത് ഗണിതത്തിന്റെ പഠനം തന്നെ പരിവര്‍ത്തനപ്പെടുത്തി. ഊര്‍ജ്ജസ്വലമായ യുവജനസംഖ്യയുള്ള ഒരുരാജ്യമാണ് നമ്മുടേത്. നമ്മുടെ ജനസംഖ്യാ ലാഭം നമ്മെ നിക്ഷേപത്തിന്റെ കാന്തമാക്കുന്നു. ഇന്ന് എല്ലാവരും ഇന്ത്യയിലാകണമെന്നാണ് ആഗ്രഹിക്കുന്നത്.രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നമ്മുടെ നമ്മുടെ സോഫ്റ്റ്‌വെയര്‍ വ്യവസായവും ഇന്നത്തെ നമ്മുടെ സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതിയും ഇന്ത്യയുടെ യുവത്വത്തിന്റെ കരുത്താണ് കാട്ടുന്നത്.
സുഹൃത്തുക്കളെ, നമ്മള്‍ ആഗോളവല്ക്കരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യ അതിന്റെ പ്രയോഗത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടതും പ്രധാനമാണെന്നാണ് ചിന്തിച്ചത്. ഇന്ത്യയുടെ സംവിധാനങ്ങളിലും പാരമ്പര്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് നമ്മള്‍ വികസനത്തിന്റെ പാതയിലേക്ക് ഒഴുകിപ്പോകുന്നുവെന്നത് എല്ലാവര്‍ക്കും അഭിമാനമുണ്ടാക്കുന്നതാണ്. വളരെ ശ്രദ്ധേയമായ രീതിയില്‍ ഇന്ത്യ സാമ്പത്തികാശ്ലേഷണം നേടിയെടുത്തത് . അല്ലെങ്കില്‍ എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പരിപാടിക്ക് നമ്മള്‍ തുടക്കം കുറിച്ചത്. അല്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യ ദശലക്ഷങ്ങള്‍ക്ക് കോടിക്കണക്കിന് പുകരഹിത അടുക്കളകള്‍ നല്‍കിയത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിച്ചു. എന്നിവയിലൊക്കെ നിങ്ങള്‍ക്ക് കാണാം.
നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ നോക്കുക. ലക്ഷക്കണക്കിന് ജനങ്ങള്‍ സമാധാനത്തോടെ വോട്ടുചെയ്യുന്നു. ഒരു വോട്ടര്‍ മാത്രമുള്ള വിദൂരപ്രദേശങ്ങളില്‍ പോലും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുന്നു, ലോകക്രമത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉയരുന്നതില്‍ ഒരു ആശ്ചര്യവുമില്ല.
സുഹൃത്തുക്കളെ, ഇന്ത്യന്‍ ചിന്തകള്‍ ലോകത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, ഇനിയും കൂടുതല്‍ നല്‍കാനുള്ള ശേഷിയുമുണ്ട്. നമ്മുടെ ഗ്രഹം ഇന്ന് അഭിമുഖീകരിക്കുന്ന വളരെ മുഖ്യമായ വെല്ലുവിളികളും പരിഹരിക്കാനുള്ള ശേഷി അതിനുണ്ട്.
കുട്ടിക്കാലം തൊട്ടുതന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്:
सर्वे भवन्तु सुखिनः सर्वे सन्तु निरामयाः ।
सर्वे भद्राणि पश्यन्तु मा कश्चिद्दुःखभाग्भवेत् ।
എല്ലാവരും സന്തോഷവാന്മാരാകട്ടെ, എല്ലാവരും രോഗങ്ങളില്‍ നിന്ന് സ്വതന്ത്രരാകട്ടെ.
എല്ലാവരും നല്ലതുകാണട്ടെ. ഒരിക്കലും ഇവിടെ അസന്തുഷ്ടി ഉണ്ടാകാതിരിക്കട്ടെ.
ഇവിടെ എല്ലാവരും എന്നത് ഇന്ത്യയേയോ ഇന്ത്യാക്കാരെയോ മാത്രമല്ല, ഉദ്ദേശിക്കുന്നത്.
ഇത് ലോകത്തെയാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യ പുരോഗിക്കുമ്പോള്‍ ലോകവും പുരോഗമിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ലോകം പുരോഗിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അതില്‍ നിന്നും നേട്ടമുണ്ടാകും. ഇത്തരത്തിലുള്ള സെമിനാറുകള്‍ ഇന്ത്യന്‍ ചിന്തകളുടെ കൂടുതല്‍ സരണികള്‍ ജനങ്ങള്‍ക്കിടയില്‍ ജനകീയമാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇതോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുകയും കോഴിക്കോട് ഐ.ഐ.എമ്മിന് എന്റെ ശുഭാശംസകള്‍ നേരുകയും ചെയ്യുന്നു.
നിങ്ങള്‍ക്ക് നന്ദി!
നിങ്ങള്‍ക്ക് വളരെയധികം നന്ദി!

******