Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗോരഖ്പൂരില്‍

പ്രധാനമന്ത്രി ഗോരഖ്പൂരില്‍

പ്രധാനമന്ത്രി ഗോരഖ്പൂരില്‍

പ്രധാനമന്ത്രി ഗോരഖ്പൂരില്‍


ഗോരഖ്‌നാഥ് ക്ഷേത്രം സന്ദര്ശിിച്ചു

ഗോരഖ്പൂര്‍ വളംനിര്മാദണ പ്‌ളാന്റിന്റെയും എ.ഐ.ഐ.എം.എസിന്റെയും തറക്കല്ല് അനാച്ഛാദനം ചെയ്തു

പൊതുയോഗത്തില്‍ പ്രസംഗിച്ചു

ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്ശിാച്ചു. ക്ഷേത്രത്തില്‍ മഹന്ത് അവൈദ്യനാഥ് ജിയുടെ പ്രതിമ അനാവരണം ചെയ്ത അദ്ദഹം സന്നാസിമാര്‍ ഉള്പ്പെ ടുന്ന ആള്ക്കൂ ട്ടത്തെ അഭിസംബോധന ചെയ്തു. മഹന്ത് അവൈദ്യനാഥുമായുണ്ടായിരുന്ന ബന്ധം അനുസമരിച്ച പ്രധാനമന്ത്രി, നമ്മുടെ സന്ന്യാസിമാരും ഋഷിമാരും വളരെ മാന്യതയുള്ളവരായിരുന്നെന്നും പാവങ്ങളോടും സമൂഹത്തോടും അനുകമ്പ ഉള്ളവരായിരുന്നെന്നും പറഞ്ഞു.

അദ്ദേഹം നേരത്തേ, ഗോരഖ്പൂര്‍ വളം നിര്മാപണ പ്ലാന്റിന്റെയും എ.ഐ.ഐ.എം.എസിന്റെയും തറക്കല്ലുകള്‍ അനാച്ഛാദനം ചെയ്തു. ഇരു പദ്ധതികളെയും കുറിച്ചു പ്രധാനമന്ത്രിക്കു മുമ്പില്‍ വിശദീകരിക്കപ്പെട്ടു.

ഇന്ത്യയുടെ സന്തുലിതമായ വികസനത്തിനു കിഴക്കന്‍ മേഖലയുടെ പുരോഗതി ഒഴിച്ചുകൂടാനാവാത്തതാണെന്ന് പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

വളം ഇറക്കുമതി നടക്കുമ്പോഴും രാജ്യത്തെ വളം നിര്മാ ണ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുകയും യുവാക്കള്ക്കുന തൊഴില്‍ ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നതു സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. വളം നിര്മാടണ പ്ലാന്റ് വീണ്ടും തുറന്നുപ്രവര്ത്തി ക്കുന്നതു സംസ്ഥാനത്തിന്റെ വ്യാവസായിക വളര്ച്ചറയെ ഉദ്ദീപിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ മേഖലയിലുള്ളവര്ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനുതകുംവിധം എങ്ങനെയാണു വിഭവങ്ങള്‍ അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഈ മേഖലയില്‍ ടൂറിസത്തിനുള്ള അനന്തമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, പുതിയ വ്യോമയാന നയത്തില്‍ പ്രാമുഖ്യം കല്പി്ച്ചിരിക്കുന്നത് ബന്ധപ്പെടാനുള്ള സൗകര്യത്തിനാണെന്നും ഇതു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്ഷിനക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.