Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗ്രാം സഡക് യോജന-III (PMGSY-III) 2025 മാർച്ചിന് ശേഷവും 2028 മാർച്ച് വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2025 മാർച്ചിന് ശേഷം 2028 മാർച്ച് വരെ പ്രധാനമന്ത്രി ഗ്രാം സഡക് യോജന-III (PMGSY-III) തുടരുന്നതിന് അംഗീകാരം നൽകി. ഗ്രാമീണ കാർഷിക വിപണികൾ (GrAM), ഹയർ സെക്കൻഡറി സ്കൂളുകൾ, ആശുപത്രികൾ എന്നിവയുമായി ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വഴികളിലൂടെയും പ്രധാന ഗ്രാമീണ ലിങ്കുകളിലൂടെയുമുള്ള ഏകീകരണം ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ പുതുക്കിയ വിഹിതം 83,977 കോടി രൂപയായിരിക്കും.

 മറ്റു കാര്യങ്ങൾക്കൊപ്പം മന്ത്രിസഭ താഴെപ്പറയുന്നവയും അംഗീകരിച്ചു:

i. സമതല പ്രദേശങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെയും പൂർത്തീകരണത്തിനും കുന്നിൻ പ്രദേശങ്ങളിലെ റോഡുകൾക്കും 2028 മാർച്ച് വരെ സമയപരിധി നീട്ടി.

ii. മലയോര പ്രദേശങ്ങളിലെ പാലങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി 2029 മാർച്ച് വരെ നീട്ടി.

iii. 2025 മാർച്ച് 31ന് മുമ്പ് അനുവദിച്ചതും എന്നാൽ ഇതുവരെ അംഗീകാരം ലഭിക്കാത്തതുമായ പ്രവൃത്തികൾ ടെൻഡർ/അവാർഡിനായി എടുക്കാവുന്നതാണ്.

iv. അനുമതിക്കായി കാത്തിരിക്കുന്നതും എന്നാൽ ഇതിനകം അനുവദിച്ച റോഡുകളുടെ അലൈൻമെന്റിൽ കിടക്കുന്നതുമായ ലോംഗ് സ്പാൻ ബ്രിഡ്ജുകൾ (LSB-കൾ) (961 കോടി രൂപ പ്രതീക്ഷിത ചെലവ് വരുന്ന 161 എണ്ണം ) അനുവദിക്കുകയും ടെൻഡർ ചെയ്യുകയും/അവാർഡ് ചെയ്യുകയും ചെയ്യാം.

v. 80,250 കോടി രൂപയായി  കണക്കാക്കിയിരുന്ന യഥാർത്ഥ പദ്ധതി ചെലവ്  83,977 കോടി രൂപയായി പരിഷ്കരിക്കുന്നു.

ആനുകൂല്യങ്ങൾ:

PMGSY-III ന്റെ സമയപരിധി നീട്ടുന്നതിലൂടെ ഗ്രാമീണ റോഡുകളുടെ ലക്ഷ്യമിട്ട നവീകരണം പൂർത്തിയാക്കി, അതിന്റെ ഉദ്ദേശിച്ച സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ പൂർണ്ണമായി സാക്ഷാത്കരിക്കാൻ സഹായിക്കും. കാർഷിക, കാർഷികേതര ഉൽപ്പന്നങ്ങൾക്കുള്ള വിപണി പ്രവേശനം വർദ്ധിപ്പിച്ച്, ഗതാഗത സമയവും ചെലവും കുറയ്ക്കുന്നതിലൂടെയും, അതുവഴി ഗ്രാമീണ വരുമാനം മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും വ്യാപാരത്തെയും ഗണ്യമായി ഉത്തേജിപ്പിക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് മികച്ച പ്രവേശനം സാധ്യമാക്കും, പ്രത്യേകിച്ച് വിദൂരത്തുള്ളതും, സേവനം കുറഞ്ഞ പ്രദേശങ്ങളിൽ അവശ്യ സേവനങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കും.

തുടർച്ചയായ നടപ്പാക്കൽ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ നേരിട്ടും ഗ്രാമീണ സംരംഭങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മൊത്തത്തിൽ, ഈ വിപുലീകരണം ഗ്രാമ-നഗര വിടവ് നികത്തുന്നതിലൂടെയും വികസിത് ഭാരത് 2047 എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് സംഭാവന നൽകും.

 

-SK-