പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയക്ക് വിമോചന ദിന ആശംസകള്‍ നേര്‍ന്നു.
“ദക്ഷിണ കൊറിയന്‍ ജനതയ്ക്ക് അവരുടെ വിമോചനദിന വേളയില്‍ ഞാന്‍ ആശംസകള്‍ അറിയിക്കുന്നു.
ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ അടുത്ത ബന്ധം വേണമെന്ന ആവശ്യം എല്ലാ കാലത്തേക്കാളും ശക്തമാണ്. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരത്തിലുള്ള ദക്ഷിണ കൊറിയയുടെ പങ്കാളിത്തത്തെ അതിപ്രധാനമായാണ് കാണുന്നത്. ദക്ഷിണ കൊറിയയുമായുള്ള വ്യാപാരബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടണം.
ഏഷ്യയിലെ ജനാധിപത്യത്തിന്റെ തൂണെന്ന നിലയില്‍ ദക്ഷിണ കൊറിയയുടെ ദ്രുതഗതിയിലുള്ള പുരോഗതി ഏഷ്യയുടെ നൂറ്റാണ്ട് എന്ന കാഴ്ചപ്പാടിന് കരുത്ത് പകരും.
വിവിധ മണ്ഡലങ്ങളില്‍ സഹകരണം വ്യാപിപ്പിച്ചതിനാല്‍ അടുത്തിടെ നടന്ന എന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം അത്യധികം ഫലപ്രദമായിരുന്നു” – ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
총리 @narendramodi 광복절을 맞이하여 대한민국 국민 여러분께 인사 말씀을 드립니다. pic.twitter.com/QbrXDGacfp
— PMO India (@PMOIndia) August 15, 2015
PM @narendramodi greets the people of the Republic of Korea on Liberation Day. pic.twitter.com/2EiNAngUOJ
— PMO India (@PMOIndia) August 15, 2015