Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തി; തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും -കാനഡയും തമ്മിലുള്ള സഹകരണത്തിന്റെ അനുകൂലമായ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്താനും, വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലെ സുപ്രധാന മേഖലകളിൽ വ്യക്തമായ ഫലങ്ങൾ കൈവരിക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കാനും ഇരു നേതാക്കളും ധാരണയിലെത്തി.

കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയും കാനഡയും സംഭാവന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘എക്സ്’ ലെ ഒരു പോസ്റ്റിൽ ശ്രീ മോദി ഇപ്രകാരം കുറിച്ചു:

“പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തി.”

ഇന്ത്യ-കാനഡ ബന്ധങ്ങളിലെ അനുകൂലമായ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്താനും, വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ നമ്മുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലെ സുപ്രധാന മേഖലകളിൽ വ്യക്തവും പ്രായോഗികവുമായ ഫലങ്ങൾ കൈവരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാനും ഞങ്ങൾ തീരുമാനിച്ചു.

കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയും കാനഡയും കൂട്ടായി സംഭാവനകൾ നൽകിവരികയാണ്.”

***

SK