Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ കട്ട്റ സന്ദര്ശിക്കും.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജമ്മു കാശ്മീരിലെ കട്ട്റയില് നാളെ (19-04-2016) സന്ദര്ശനം നടത്തും. അവിടെ അദ്ദേഹം ശ്രീ. മാതാ വൈഷ്ണോ ദേവി നാരായണ സൂപ്പര് സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്വഹിക്കും. ശ്രീ. മാതാ വൈഷ്ണോ ദേവി സര്വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന പ്രസംഗവും പ്രധാനമന്ത്രി നടത്തും. കട്ട്റയില് ഒരു കായിക സമുച്ചയം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഒരു പൊതു സമ്മേളനത്തെ അഭിസംബോധനയും ചെയ്യും.